പബ്ജി കളിക്കാന്‍ സമ്മതിക്കാതിരുന്ന പിതാവിനെ മകന്‍ അരിവാള്‍ കൊണ്ട് വെട്ടിക്കൊന്നു, കൈ കാലുകളും വെട്ടിമാറ്റി..!

പബ്ജി കളിക്കാന്‍ സമ്മതിക്കാതിരുന്ന പിതാവിനെ മകന്‍ അരിവാള്‍ കൊണ്ട് വെട്ടിക്കൊന്നു, കൈ കാലുകളും വെട്ടിമാറ്റി..!

പബ്ജി കളിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് പിതാവിനെ മകന്‍ ക്രൂരമായി വെട്ടിക്കൊന്നു. കര്‍ണാടകയിലെ കകതി ഗ്രാമത്തിലെ സിദ്ധേശ്വര്‍ നഗറില്‍ തിങ്കളാഴ്ചയാണ് സംഭവം. 25 കാരനും പോളി ടെക്നിക് വിദ്യാര്‍ത്ഥിയുമായ മകന്‍ രഘുവീര്‍ കുമ്പാര്‍ ആണ് പിതാവ് 61കാരനായ ശങ്കര്‍ ദേവപ്പ കുമ്പാറിനെ വീടിനുള്ളില്‍ ഉറങ്ങിക്കിടന്നപ്പോള്‍ കൊലപ്പെടുത്തിയത്.

പഠനത്തില്‍ പിന്നിലായ രഘുവീര്‍ കുമ്പാര്‍ മൂന്ന് പരീക്ഷകളില്‍ പരാജയപ്പെട്ടിരുന്നു. മകന്‍ പഠന കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് തോല്‍വിക്ക് കാരണമെന്ന് മാതാപിതാക്കള്‍ വിശ്വസിച്ചു. ഇതിനിടെ ഞായറാഴ്ച വൈകിട്ട് പബ്ജി കളിക്കാനായി രഘുവീര്‍ പിതാവിനോട് പണം ചോദിച്ചു. എന്നാല്‍ പണം നല്‍കില്ലെന്ന് പിതാവ് ശങ്കര്‍ ദേവപ്പ കുമ്പാര്‍ തറപ്പിച്ച് പറഞ്ഞു.

ഇതോടെ ക്ഷുഭിതനായ രഘുവീര്‍ അയല്‍വാസിയുടെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുടച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച് അയല്‍വാസി നല്‍കിയ പരാതിയില്‍ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നാലെ മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ കൂടിയായ പിതാവ് ശങ്കര്‍ പോലീസ് സ്റ്റേഷനിലെത്തി. ഇതോടെ പോലീസുകാര്‍ രഘുവീറിനെ താക്കീത് ചെയ്ത് വിട്ടയച്ചു.

എന്നാല്‍ തിങ്കളാഴ്ച രാവിലെ 4.30 മണിയോടെ എഴുന്നേറ്റ പിതാവ് രഘുവീര്‍ വീണ്ടും പബ്ജി കളിക്കുന്നത് കണ്ടതോടെ മകന്റെ കയ്യില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങി. ഇതിന്റെ ദേഷ്യത്തില്‍ അല്‍പസമയം കഴിഞ്ഞ് ഉറങ്ങിക്കിടന്ന പിതാവിനെ രഘുവീര്‍ അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ് കഴുത്ത് മുറിഞ്ഞ ശങ്കറിന്റെ കൈകാലുകളും രഘുവീര്‍ വെട്ടിമാറ്റി.

സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കീഴടങ്ങാന്‍ തയ്യാറാകാതെ പിതാവിന്റെ ശരീരം മുഴുവനായും വെട്ടിമുറിച്ച ശേഷം വരാമെന്ന നിലപാടിലായിരുന്നു രഘുവീര്‍. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് രഘുവീറിനെ അറസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*