ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കാനായി കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ല: പത്ത് വയസുകാരനായ മകന്‍ അനുഭവിച്ചത് കൊടും ക്രൂരതകള്‍
ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കാനായി കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ല: പത്ത് വയസുകാരനായ മകന്‍ അനുഭവിച്ചത് കൊടും ക്രൂരതകള്‍
ഗജ ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കാനായി കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പത്ത് വയസുകാരനെ അമ്മ പണയം വച്ചു. തമിഴ്നാട്ടിലാണ് സംഭവം.
ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിക്കാനും ചുഴലിക്കാറ്റില്‍ തകര്‍ന്നുപോയ വീട് പുതുക്കിപ്പണിയുന്നതിനും കൂടിയാണ് യുവതി 36,000 രൂപ കടം വാങ്ങിയത്. എന്നാല്‍ പറഞ്ഞ സമയത്ത് പണം തിരിച്ച് കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അമ്മ മകനെ ഇയാള്‍ക്കുതന്നെ പണയം വയ്ക്കുകയായിരുന്നു.
കരാര്‍ ജോലി ചെയ്യുന്നതിനായി മകനെ പണയം വച്ചത്. കുട്ടി ഒരു സ്വകാര്യ വ്യക്തിയുടെ ആട് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. ദിവസവും ഇരുന്നൂറോളം ആടുകളെ കുട്ടി പരിപാലിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് മാസമായി കുട്ടിക്ക് കഴിക്കാന്‍ നല്‍കുന്നത് രാവിലെ ഒരു പാത്രം കഞ്ഞി മാത്രമാണ്. 24 മണിക്കൂറും ആടിനെ പരിപാലിക്കേണ്ടതിനാല്‍ ഫാമില്‍ തന്നെയാണ് കുട്ടി ഉറങ്ങാറ്.
കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ മോചിപ്പിച്ചു. ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ പത്ത് വയസുകാരന്‍ ജോലി ചെയ്യുന്നുണ്ടെന്ന നോണ്‍-പ്രോഫിറ്റ് സംഘടനയുടെ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണിപ്പോള്‍.
Leave a Reply