പഠനശേഷം വിവാഹം മതിയെന്ന് കാമുകി: നിരാശനായ 18കാരന്‍ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു

പഠനശേഷം വിവാഹം മതിയെന്ന് കാമുകി: നിരാശനായ 18കാരന്‍ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു

പഠന ശേഷം വിവാഹം മതിയെന്ന് കാമുകി തീരുമാനം എടുത്തതില്‍ നിരാശനായ 18കാരന്‍ ആത്മഹത്യ ചെയ്തു. ജയ്പൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് യുവാവ് ജീവനൊടുക്കിയാണ്.

ഹോട്ടല്‍ മുറിയില്‍ വെച്ച് വിവാഹത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു യുവാവും പെണ്‍കുട്ടിയും. വളരെ പെട്ടന്ന് വിവാഹം ചെയ്യണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹം. എന്നാല്‍ ഇതിനെ കാമുകി എതിര്‍ത്തു. തനിക്ക് തുടര്‍ന്നും പഠിക്കണമെന്നും അതിനുശേഷം മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നും കാമുകി പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കാകുകയും ഒടുവില്‍ യുവാവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു.

പെണ്‍കുട്ടി ബാത്ത് റൂമില്‍ പോയ സമയത്ത് യുവാവ് ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഹോട്ടല്‍ അധികൃതര്‍ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*