പ്രണയ നൈരാശ്യം: ജീവനൊടുക്കാന്‍ മരത്തില്‍ കയറിയ യുവാവ് മരക്കൊമ്പ് ഒടിഞ്ഞ് താഴെവീണ് കൈയൊടിഞ്ഞു
പ്രണയ നൈരാശ്യം: ജീവനൊടുക്കാന്‍ മരത്തില്‍ കയറിയ യുവാവ് മരക്കൊമ്പ് ഒടിഞ്ഞ് താഴെവീണ് കൈയൊടിഞ്ഞു
പ്രണയ നൈരാശ്യത്തെതുടര്‍ന്ന് ജീവനൊടുക്കാന്‍ മരത്തില്‍ കയറിയ ഇതര സംസ്ഥാനക്കാരനായ യുവാവ് മരക്കൊമ്പ് ഒടിഞ്ഞ് താഴെവീണ് കൈയൊടിഞ്ഞു.
22കാരനായ പശ്ചിമബംഗാള്‍ സ്വദേശി സോളമന്‍ ആണ് മരത്തില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. തിരുവനന്തപുരം കോവളത്താണ് സംഭവം. ജോലി തേടിയാണ് ഇയാള്‍ തലസ്ഥാനത്തെത്തിയത്.
കോവളം പൊലീസ് സ്റ്റേഷനു സമീപമായിരുന്നു ഇയാളുടെ ആത്മഹത്യാശ്രമം. ഒടുവില്‍ അഗ്‌നിശമന സേനാംഗങ്ങളടക്കം സ്ഥലത്തെത്തി. അനുനയശ്രമങ്ങള്‍ക്കിടെയാണ് യുവാവ് ഇരുന്നിരുന്ന മരക്കൊമ്പ് ഒടിഞ്ഞത്.
മരത്തിന് താഴെവിരിച്ച മെത്തയിലേക്ക് വീണതുകൊണ്ട് വലിയ അപകടം ഉണ്ടായില്ല. വീഴ്ചയ്ക്കിടയില്‍ മതിലില്‍ തട്ടി യുവാവിന്റെ ഇടതുകൈക്ക് പരിക്കുണ്ട്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരത്തില്‍ കയറുന്നതിന് മുമ്പ് ഇയാള്‍ എലിവിഷവും കഴിച്ചിരുന്നതായാണ് വിവരം.
Leave a Reply
You must be logged in to post a comment.