നഗരത്തിലെ തിരക്ക് പിടിച്ച റോഡിലേയ്ക്ക് വീട്ടുകാര്‍ കാണാതെ തന്റെ ബാറ്ററി കാറുമായി ഇറങ്ങിയ അഞ്ചുവയസ്സുകാരനെ ട്രാഫിക് പൊലീസ് കൈയോടെ പൊക്കി

നഗരത്തിലെ തിരക്ക് പിടിച്ച റോഡിലേയ്ക്ക് വീട്ടുകാര്‍ കാണാതെ തന്റെ ബാറ്ററി കാറുമായി ഇറങ്ങിയ അഞ്ചുവയസ്സുകാരനെ ട്രാഫിക് പൊലീസ് കൈയോടെ പൊക്കി

നഗരത്തിലെ തിരക്ക് പിടിച്ച റോഡിലേയ്ക്ക് തന്റെ ബാറ്ററി കാറും ഓടിച്ചെത്തിയ അഞ്ച് വയസ്സുകാരന്‍ ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. വിജയവാഡയിലെ ബെന്‍സ് സര്‍ക്കിളിലെ തിരക്കേറിയ ജംഗ്ഷന് സമീപമായി സതീഷ് എന്ന അഞ്ചു വയസ്സുകാരനാണ് തന്റെ കുഞ്ഞി കാറുമായി എത്തിയത്.

എന്നാല്‍ കുട്ടി കാരണം വലിയ ട്രാഫിക് ബ്ലോക്കാണ് പ്രദേശത്തുണ്ടായത്. സതീഷിന്റെ വീട്. ബെന്‍സ് സര്‍ക്കിളിന് സമീപമുള്ള കോളനിയിലാണ്. വീട്ടില്‍ നി്ന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള ബെന്‍സ് സര്‍ക്കിളിലേയ്ക്ക് മകന്‍ കാറും എടുത്ത് പുറത്തു പോയത് രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ല.

9.15നും 9.30നും ഇടക്കാണ് സതീഷ് ‘ബാറ്ററി കാറും ഒടിച്ച് ബെന്‍സ് സര്‍ക്കിളില്‍ എത്തിയത്. തുടര്‍ന്ന വണ്ടി റോഡില്‍ നിര്‍ത്തുയും ഇതോടെ പ്രദേശത്ത് വലിയ ബ്ലോക്കുണ്ടാകുകയുമാണ് ചെയ്തത്.

സംഭവം അറിഞ്ഞ് സ്ഥലത്തത്തിയ ട്രാഫിക് എസ്ഐ ജഗന്നാഥ് റെഡ്ഡി കുട്ടിക്ക് പ്രശ്നങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുകയും ഓട്ടോയില്‍ വീട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്തു. കാറില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കാത്ത സതീഷിനെ നിര്‍ബന്ധിച്ച് ഒട്ടോയില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നെന്ന് ജഗന്നാഥ് റെഡ്ഡി പറഞ്ഞു.

കുട്ടിയുടേത് ചെറിയൊരു കാറായതിനാല്‍ പെട്ടെന്ന് ആര്‍ക്കും തന്നെ വാഹനം കാണാനും സാധിക്കില്ല. ഭാഗ്യം കൊണ്ടാണ് അപകടമൊന്നും സംഭവിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടി ഇത്രയും ദൂരം ഈ ചെറിയ വണ്ടി ഓടിച്ചുകൊണ്ട് വന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ആകാംഷ തോന്നുകയാണെന്ന് ഡിസിപി രവി ശങ്കര്‍ പറഞ്ഞു. കുട്ടികള്‍ കളിക്കുന്ന സമയത്ത് അവരെ നിരീക്ഷിക്കണമെന്നും ഡിസിപി സതീഷിന്റെ മാതാപിതാക്കളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment