ഉറങ്ങുമ്പോഴും ബ്രാ വേണോ?? ആരോ​ഗ്യത്തിന് ഇപ്രകാരം ചെയ്യാം

ഉറങ്ങുമ്പോഴും ബ്രാ വേണോ?? ആരോ​ഗ്യത്തിന് ഇപ്രകാരം ചെയ്യാം

സ്ത്രീകൾക്ക് ഒഴിച്ച്കൂടാൻ വയ്യാത്ത ഒന്നാണ് ബ്രാ, പലവിധ കാരണങ്ങളാലും സ്ത്രീകൾ ബ്രാ ധരിക്കാൻ നിർബന്ധിതരാകുന്നു. മാറിടങ്ങളുടെ സൗന്ദര്യത്തിന് ബ്രായുടെ പങ്ക്‌ വളരെവലുതാണ്.

ബ്രാ ധരിക്കുന്നതിലൂടെ മാറിടങ്ങള്‍ തൂങ്ങാതിരിക്കാന്‍ സഹായിക്കുന്നു. ഉറങ്ങുന്ന സമയത്ത്‌ ബ്രാ ധരിയ്‌ക്കേണ്ടതുണ്ടോ എന്നത് മിക്ക സ്ത്രീകളുടെയും സംശയമാണ്.

പക്ഷേ ഉറങ്ങുന്ന സമയത്ത് ബ്രാ ധരിക്കുന്നത് അൽപം അസ്വസ്ഥതയുണ്ടാക്കും. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത്‌ ആരോഗ്യത്തിനു നല്ലതല്ല. രാത്രി ഉറങ്ങുന്നസമയങ്ങളിൽ ബ്രാ ധരിച്ചാലുള്ള ചില ദോഷവശങ്ങളെ പറ്റി ടെെംസ് ഒാഫ് ഇന്ത്യ അടുത്തിടെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിൽ പറയുന്ന ദോഷവശങ്ങൾ താഴെ ചേർക്കുന്നു.

ഒട്ടുമിക്ക എല്ലാത്തരം ബ്രായുടെ ഇലാസ്‌റ്റിക്കുള്ള ഭാഗം വരുന്നിടത്ത്‌ പിഗ്മെന്റേഷന്‍ വരാന്‍ സാധ്യതയേറെയാണ്‌. ചര്‍മഭംഗിയെ ബാധിയ്ക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ ഒന്നാണ് പിഗ്മെന്റേഷന്‍. ഉറങ്ങുമ്പോള്‍ ബ്രാ ധരിയ്‌ക്കുന്നത്‌ പിഗ്മെന്റേഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്‌ക്കും.

നല്ല ഉറക്കത്തിന്‌ ബ്രാ പലപ്പോഴും തടസവുമായിരിക്കും. ഉറങ്ങുമ്പോള്‍ ചര്‍മത്തില്‍ മുറുകിക്കിടക്കുന്ന ബ്രാ അലര്‍ജിയും ചര്‍മത്തിന്‌ അസ്വസ്ഥതയുമുണ്ടാക്കാന്‍ സാധ്യതയേറെയാണ്‌.

കിടന്നുറങ്ങുന്ന സമയമായ രാത്രിയിൽ ബ്രാ ധരിച്ചാൽ രക്തയോട്ടം കുറയ്ക്കും. അത് കൊണ്ട് തന്നെ സ്തനങ്ങളിലെ ഞരമ്പുകൾ വലിഞ്ഞ് മുറുകുന്നത് പോലെ തോന്നാം.

രാത്രിയിൽ ബ്രാ ധരിക്കുന്നതിലൂടെ സ്തനങ്ങളിലെ ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാം. സ്തനങ്ങളിൽ ദിവസവും വെളിച്ചെണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*