ട്രാക്കില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വയോധികനെ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷാ ജീവനക്കാര്‍

റെയില്‍ സ്റ്റേഷനില്‍ നിന്ന് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ സാഹസികമായി രക്ഷപ്പെടുത്തിയത് സുരക്ഷാ ജീവനക്കാര്‍. മുംബൈ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.

റെയില്‍വേ ജീവനക്കാരായ എസ് എച്ച് മനോജിന്റേയും അശോകിന്റേയും സമയോചിതമായ ഇടപെടലാണ് വയോധികന്റെ ജീവന്‍ രക്ഷിക്കാനിടയായത്.

വയോധികന്‍ ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് ട്രാക്കിലേക്ക് ഇറങ്ങുകയും ട്രാക്കിന് കുറുകെ കിടക്കുകയുമായിരുന്നു. സംഭവം കണ്ടുനിന്ന യാത്രക്കാര്‍ ബഹളംവെയ്ക്കുകയും ഇതുകേട്ടെത്തിയ റെയില്‍വേ സുരക്ഷാ ജീവനക്കാര്‍ ട്രാക്കിലേക്ക് എടുത്തുചാടി വയോധികനെ രക്ഷിക്കുകയുമായിരുന്നു.

ജീവനക്കാര്‍ വയോധികനെ ട്രാക്കില്‍നിന്ന് മാറ്റുമ്പോഴേക്കും ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply