മറന്നുകളയരുത് കടച്ചക്കയെ; അറിയാം ഈ ഇത്തിരികുഞ്ഞന്റെ പോഷക ​ഗുണം

മറന്നുകളയരുത് കടച്ചക്കയെ; അറിയാം ഈ ഇത്തിരികുഞ്ഞന്റെ പോഷക ​ഗുണം

നമ്മുടെ വീടുകളിലും നാട്ടിന്‍പുറങ്ങളില്‍ ഇന്നും സുലഭമായി കിട്ടുന്ന ഒരു ഫലമാണ് കടച്ചക്ക. തെക്കന്‍ കേരളത്തില്‍ ഇത് ശീമച്ചക്ക എന്ന പേരിലും അറിയപ്പെടുന്നു. കറിവെക്കാൻ ഉപയോ​ഗിക്കുന്ന കടച്ചക്ക ഔഷധസമ്പുഷ്ടമായ ഒന്നാണ്.

കൂടാതെ ഗ്ലൂക്കോസിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും അളവ് കൂടുതലായതിനാല്‍ പ്രമേഹരോഗികള്‍ പലരും ഇത് കഴിക്കാറില്ല.പക്ഷേ , ഇതിലുള്ള നാരുകളുടെ സാനിധ്യം നാം കഴിക്കുന്ന ആഹാരത്തില്‍ നിന്ന് ഗ്ലൂക്കോസ് വലിച്ചെടുക്കുന്നതിന്റെ അളവ് കുറയ്ക്കും.

നാട്ടിൻപുറങ്ങളിൽ അപൂർവ്വമായി കാണപ്പെടുന്ന ആഫ്രിക്കന്‍ ബ്രെഡ്ഫ്രൂട്ട് എന്ന ഇനം രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ ഉത്തമമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രാത്രി ഉറങ്ങുന്നതിനു മുന്‍പ് കടച്ചക്ക കഴിക്കുന്നതിനെക്കാള്‍ പ്രഭാതഭക്ഷണത്തിലോ അല്ലെങ്കില്‍ പകല്‍ സമയത്തോ കഴിക്കുന്നതാണ് ഉത്തമം.

കടച്ചക്ക ശരീരത്തിലെ അപകടകരമായ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ആരോഗ്യത്തിന് അത്യാവശ്യം വേണ്ട എച്ച് ഡി എല്‍ കൊളസ്‌ട്രോളിന്റെ വര്‍ധനയ്ക്കു സഹായിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തെ ചെറുക്കാനും ഉത്തമമത്രേ. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കുടല്‍ കാന്‍സര്‍ സാധ്യതയും കുറയ്ക്കും.

പല ഉഷ്ണമേഖലാപ്രദേശങ്ങളില്‍ ഇതിന്റെ മരക്കറ ത്വക്്രോഗങ്ങള്‍ ഉണ്ടാകാതിരിക്കാനായി ശരീരത്തില്‍ തേച്ചുപിടിപ്പിക്കുന്നുണ്ട്. കൂടാതെ ഇതിന്റെ കറ നട്ടെല്ലിന്റെ ഭാഗത്തു തേച്ച് ബാന്‍ഡേജ് ചുറ്റുന്നത് വാതരോഗത്തിന് ശമനം ഉണ്ടാക്കും. വയറിളക്കം ശമിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*