പ്രഭാത ഭക്ഷണം ഒഴിവാക്കിയാലെന്ത് സംഭവിക്കും???

പ്രഭാത ഭക്ഷണം ഒഴിവാക്കിയാലെന്ത് സംഭവിക്കും???

തിരക്ക് പിടിച്ച ജീവിതചര്യകൾക്കിടയിൽ പലരും സൗകര്യപപൂർവ്വം മറക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം. ജോലിത്തിരക്കും വീട്ടുകാര്യങ്ങളും കൂടി ചേരുമ്പോൾ പലരും ബ്രഞ്ചാക്കാറാണ് ഇപ്പോൾ പതിവ്.

കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരിൽ വരെ പ്രഭാതഭക്ഷണം മുടക്കിയാൽ എന്ത് സംഭവിയ്ക്കും എന്ന് നമുക്ക് നോക്കാം. ശരീരത്തിന് അത്യന്താപേക്ഷിതമായ പ്രഭാത ഭക്ഷണം ഒരു ദിവസത്തേക്കുള്ള എനർജിയാണ് തരുന്നതെന്ന് പലരും മനസിലാക്കാതെ പോകുന്നു.

ഉയർന്ന വിദ്യാഭ്യാസവും , ഉയർന്ന ജോലിയും ഉണ്ടെങ്കിലും പ്രഭാതഭക്ഷണത്തെ അവ​ഗണിക്കുന്നവരുടെ എണ്ണം ​ദിനംപ്രതി വർധിക്കുകയാണ്.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നവർ ദിവസം മുഴുവനും ഊർജ്വസ്വലരായിരിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

പ്രഭാത ഭക്ഷണം കൃത്യമായി കഴിയ്ക്കുന്നവർക്ക് കഴിക്കാത്തവരെ അപേക്ഷിച്ച് വണ്ണം കുറയുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

തലച്ചോറിന്റെ ഭക്ഷണം എന്നാണ് പ്രഭാത ഭക്ഷണം അറിയപ്പെടുന്നത് തന്നെ, അതിനാൽ ഒരു കാരണവശാലും കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർവരെ പ്രഭാത ഭക്ഷണം മുടക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*