BREAKING NEWS: ഉത്ര കൊലക്കേസിൽ വൻ ട്വിസ്റ്റ്‌: സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ കസ്റ്റഡിയിൽ?

BREAKING NEWS: ഉത്ര കൊലക്കേസിൽ വൻ ട്വിസ്റ്റ്‌: സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ കസ്റ്റഡിയിൽ?

അഞ്ചൽ ഉത്ര കൊലക്കേസിൽ വൻ ട്വിസ്റ്റ്‌. ഉത്രയെ കൊലപ്പെടുത്താൻ സൂരജിനെ സഹായിച്ചിരുന്നത് പിതാവായ സുരേന്ദ്രനാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഉത്രയുടെ ആഭരണങ്ങൾ കുഴിച്ചിട്ട സ്ഥലം സുരേന്ദ്രൻ ക്രൈം ബ്രാഞ്ച് സംഘത്തിന് കാട്ടിക്കൊടുത്തു.

അടൂരിലെ വീടിന്റെ പുറകിലെ പറമ്പിൽ രണ്ടിടത്തായി കുഴിച്ചിട്ട നിലയിലാണ് സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയത്. കൊലയ്ക്കു ശേഷം സൂരജ് ബാങ്ക് ലോക്കറിൽ നിന്നും സ്വന്തമാക്കിയ സ്വര്ണാഭരണങ്ങളാണ് കണ്ടെടുത്തത്.

തുടക്കത്തിൽ അന്വേഷണ സംഘത്തോട് സഹകരിക്കാതിരുന്ന സൂരജിൻ്റെ അച്ഛനായ സുരേന്ദ്രൻ പോലീസ് സംഘത്തിന്റെ നിരന്തര ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാനായില്ല. സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ക്രൈം ബ്രാഞ്ച് സംഘം സ്വര്ണ്ണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ പരിശോധിച്ചിരുന്നു.

ആഭരണങ്ങൾ കാണാതായതോടെ സുരേന്ദ്രനെ സംഘം വീണ്ടും വിശദമായി ചോദ്യം ചെയ്തിരുന്നു. നേരത്തെ സുരേന്ദ്രന് ഇക്കാര്യങ്ങൾ എല്ലാം അറിയാമെന്ന് സൂരജ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതോടെയാണ് സുരേന്ദ്രൻ പ്രതിരോധങ്ങൾ എല്ലാം നഷ്ടമായി കുറ്റ സമ്മതം നടത്തിയത്.

ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെങ്കിലും ഇയാളും ഈ കേസിൽ പ്രതിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. കസ്റ്റഡിറ്റിൽ എടുത്ത സുരേന്ദ്രനെ സൂരജിന്റെ പാറക്കോട്ടുള്ള വീട്ടിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*