ഓസ്ട്രേലിയന്‍ വിസ ലഭിക്കാന്‍ സഹോദരനും സഹോദരിയും വിവാഹിതരായി

ഓസ്ട്രേലിയന്‍ വിസ ലഭിക്കാന്‍ സഹോദരനും സഹോദരിയും വിവാഹിതരായി

വിസ ലഭിക്കാന്‍ സഹോദരനും സഹോദരിയും വിവാഹിതരായി. ഓസ്ട്രേലിയന്‍ വിസ ലഭിക്കാനാണ് ഇവര്‍ വിവാഹിതരായത്. സഹോദരന് ഓസ്ട്രേലിയന്‍ വിസയുണ്ട്.

ഓസ്ട്രേലിയന്‍ വിസ വിവാഹിതരായ ദമ്പതികളില്‍ ഒരാള്‍ക്കുണ്ടങ്കില്‍ മറ്റൊരാള്‍ക്കും കിട്ടാന്‍ എളിപ്പമാണ്. ഇത് അറിഞ്ഞുകൊണ്ടാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്.

ഇവരുടെ ബന്ധു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. ഇവരുടെ അച്ഛനും അമ്മയും സഹോദരനും മുത്തശിയും, കുടുംബാംഗങ്ങളെല്ലാം ഓസ്ട്രേലിയയിലാണ് താമസം.

ഇവരുടെ വിവാഹം നടന്നത് 2012ലാണ്. സഹോദരിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്, പാസ്പോര്‍ട്ട്, മറ്റ് ചില വ്യാജ രേഖകളും ഇവര്‍ ഉണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു.

വിവാഹത്തിന്റെ സമ്മതപത്രം പഞ്ചാബിലുള്ള ഗുരുദ്വാരയില്‍ നിന്നും ഒപ്പിച്ചു. കൂടാതെ അടുത്തുള്ള റജിസ്ട്രാഫീസില്‍ വിവാഹം രേഖപ്പെടുത്തുകയും ചെയ്തു.

ഇതിനുശേഷമാണ് ഭര്‍ത്താവിനൊപ്പം ഓസ്ട്രേലിയയിലേയ്ക്ക് പോകാനുള്ള വിസയ്ക്കായി അപേക്ഷിച്ചത്. അപേക്ഷപ്രകാരം വിസയും ലഭിച്ചു.

പക്ഷെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇരുവരും രണ്ട് രാജ്യത്തെയും നിയമവ്യവസ്ഥകളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞു.

ഇപ്പോള്‍ ഇവര്‍ എവിടെയാണെന്ന് കൃത്യമായ അറിവില്ലാത്തതിനാല്‍ നടപടികള്‍ എടുക്കാന്‍ തടസം നേരിടുന്നുണ്ട്. ഇവരെ കണ്ടെത്തിയാലുടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് അധികാരികള്‍ അറിയിച്ചു.

വിദേശത്ത് പോകുവാനായി ആളുകള്‍ താത്ക്കാലികമായി വിവാഹം ചെയ്യുന്നുവെന്ന പരാതികള്‍ ലഭിക്കാറുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*