സഹോദരങ്ങള്‍ ചങ്ങാടത്തില്‍ കളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി മരിച്ചു
സഹോദരങ്ങള്‍ ചങ്ങാടത്തില്‍ കളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി മരിച്ചു
വയനാട്: ഹര്‍ത്താല്‍ ദിനത്തില്‍ വീടിന് സമീപത്തെ കുളത്തില്‍ ചങ്ങാടം ഉണ്ടാക്കി കളിക്കുന്നതിനിടെ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.
പനമരം അഞ്ചാം മൈല്‍ കാരക്കാമല പാത്തിക്കുന്നേല്‍ വീട്ടില്‍ ഷിനോജിന്റെയും ഷീജയുടെയും മക്കളായ ജോസ്വിന്‍ (15) ജെസ്വിന്‍ (11) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ഇവരോടൊപ്പം കളിച്ചുകൊണ്ടിരുന്ന ഇളയ കുട്ടി അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്.
വീട്ടുകാര്‍ എത്തി നോക്കിയെങ്കിലും കുട്ടികള്‍ കുളത്തില്‍ മുങ്ങി പോയിരുന്നു. ബന്ധുക്കള്‍ ഇരുവരെയും പുറത്തെടുത്തു മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജോസ്വിന്‍ ദ്വാരക സേക്രട്ട് ഹാർട്ട് സ്കൂളില്‍ പത്താം ക്ലാസ് വിദ്യാർത്ഥിയും ജെസ്വിന്‍ ഇതേ സ്കൂളില്‍ ആറാം ക്ലാസ് വിദ്യാർഥിയുമാണ്.
ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്ക്കാരം നാളെ പതിനൊന്ന് മണിക്ക് കാരക്കാമല സെന്റ് മേരീസ് പള്ളിയില്‍.
Leave a Reply
You must be logged in to post a comment.