സൗജന്യ ബ്രോഡ്ബാന്‍റ് കണക്ഷനുമായെത്തുന്നു ബിഎസ്എൻഎൽ

കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ രം​ഗത്ത്. നിലവിലുള്ള ലാന്റ് ലൈന്‍ വരിക്കാര്‍ക്ക് സൗജന്യ ബ്രോഡ്ബാന്‍റ് കണക്ഷനുമായാണ് ഇപ്പോൾ ബി.എസ്.എന്‍.എല്‍ എത്തിയിരിയ്ക്കുന്നത്. 18003451504 എന്ന നമ്പറില്‍ വിളിച്ച് നിലവിലുള്ള ലാന്‍റ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ നേടാവുന്നതാണ്.

നിലവിൽ ലാന്റ് ലൈന്‍ വരിക്കാരെ കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ബി.എസ്.എന്‍.എല്‍ ഈആ ഓഫർ നൽകുന്നത്. ഈ പ്ളാന്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ലാന്‍റ് ലൈന്‍ വരിക്കാര്‍ക്ക് ഞായറാഴ്ച്ച ദിവസങ്ങളില്‍ കോളുകള്‍ സൗജന്യമാണ്‌.

ബിഎസ്എൻഎൽ ബ്രോഡ്ബാന്‍റ് കണക്ഷന്‍ നേടുന്നവര്‍ക്ക് 10 എം.ബി.പി.എസ് വേഗതയില്‍ പ്രതിമാസം 5 ജി.ബി ഡേറ്റ ലഭിക്കും. നിലവിലെ ബ്രോഡ്ബാന്‍റ് ഉപഭോക്താക്കള്‍ക്ക് 25% ക്യാഷ്ബാക്ക് എന്ന ഓഫര്‍ 2019 മാര്‍ച്ച് 31 വരെ നീട്ടിയിരിക്കുകയാണ്.

ബി.എസ്.എന്‍.എല്‍. അവതരിപ്പിച്ച ഭാരത് ഫൈബര്‍ സര്‍വീസ് വരിക്കാര്‍ ആകുന്നവര്‍ക്ക് ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം വീഡിയോ സൗജന്യമായി നല്‍കുന്നു. ഇത് റിലയന്‍സ് ജിയോ അവതരിപ്പിച്ച ജിഗ ഫൈബര്‍ സര്‍വീസിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment