ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം

ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് അപകടം സംഭവിച്ചത്. ധര്‍ ജില്ലയിലെ ലിഖേദി വില്ലേജില്‍ താമസിക്കുന്ന ലഖാന്‍ സിങ്കാര്‍ എന്ന ബാലനാണ് മരിച്ചത്.

കുട്ടി മൊബൈല്‍ ഫോണ്‍ ചാര്‍ജിലിട്ട ഉടനെ ബാറ്ററി പൊട്ടിത്തെറിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുകയായിരുന്നു. പൊട്ടിത്തെറിയില്‍ കുട്ടിയുടെ മുഖത്തും നെഞ്ചിലും പരിക്കേറ്റു. ഉടനെ ലഖാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് കുട്ടി മുറിവേറ്റ് കിടക്കുന്നത് കണ്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപകടത്തില്‍ മൊബൈല്‍ ചാര്‍ജ്ജറും ബാറ്ററിയും പൂര്‍ണാമായി പൊട്ടിത്തെറിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment