മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു

മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു

മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണ് ഏഴ് മരണം. മുംബൈയിലെ ഡോംഗ്രിയിലുള്ള കേസര്‍ബായി എന്ന നാല് നില കെട്ടിടമാണ് തകര്‍ന്നു വീണത്. 10 പേരെ ഗുതുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കെട്ടിടത്തിനുള്ളില്‍ നാല്‍പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. നൂറുവര്‍ഷം പഴക്കമുള്ള നാല് നില കെട്ടിടമാണ് പൊളിഞ്ഞുവീണത്. കെട്ടിടത്തിനുള്ളില്‍ എട്ടോളം കുടുംബങ്ങള്‍ കഴിഞ്ഞിരുന്നുവെന്നാണ് വിവരം. മരിച്ചവരില്‍അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നാണ് മഹാരാഷ്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment