ചോരക്കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

ചോരക്കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് കയ്യോടെ പിടികൂടി. അധികം ജനവാസം ഇല്ലാത്ത സ്ഥലത്താണ് കുഞ്ഞിനെ കുഴിച്ചിടാന്‍ ഇവര്‍ ശ്രമിച്ചത്‌. രണ്ടുപേര്‍ ബാഗുമായി നില്‍ക്കുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് വിവരം പോലീസിനെ അറിയിച്ചത്.പോലീസിന്റെ സമയോചിതമായ ഇടപെടലാണ് ചോരകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായത്. ഹൈദരാബാദിലെ കരിംനഗര്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം. രാവിലെ ജൂബിലി ബസ്സ്റ്റാന്‍ഡ് പരിസരത്ത് കുഴിച്ചിടാനാണ് ഇവര്‍ ശ്രമം നടത്തിയത്.

ഓട്ടോ ഡ്രൈവറുടെ പ്രവര്‍ത്തിയെ പോലീസ് അഭിനന്ദിച്ചു. വിവരമറിഞ്ഞ് പോലീസ് ഉടന്‍ സ്ഥലത്ത് എത്തിയത് കൊണ്ടാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായത്. പോലീസ് എത്തുമ്പോള്‍ ഒരാള്‍ കുഴിയെടുക്കുകയും മറ്റേയാളുടെ കയ്യില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയുമുണ്ടായിരുന്നു.

പോലീസ് നടത്തിയ പരിശോധനയില്‍ കുഞ്ഞിന് ജീവന്‍ ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍ കുഞ്ഞ് മരിച്ചത് കൊണ്ട് ശ്മശാനത്തില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇവിടെ കുഴിച്ചിടാന്‍ തീരുമാനിച്ചതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളായ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment