നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് ബസ്സ് പാഞ്ഞുകയറി: ടയറിനുള്ളില്‍ അകപ്പെട്ടയാള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് ബസ്സ് പാഞ്ഞുകയറി: ടയറിനുള്ളില്‍ അകപ്പെട്ടയാള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ ബസില്‍ നിന്ന് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. പുതുപ്പാടി ഈങ്ങാപ്പുഴ ബസ്സ്റ്റാന്‍ഡിലാണ് സംഭവം. കോടഞ്ചേരി റൂട്ടിലോടുന്ന ഹാപ്പിടോപ് ബസ്സാണ് അപകടം വരുത്തിവച്ചത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

ദേശീയപാതയില്‍ നിന്നും ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു അപകടം. ബൈക്കും അതിലിരുന്നയാളും ചക്രത്തിനുള്ളില്‍ കുടുങ്ങി ഏതാനും മീറ്റര്‍ റോഡിലൂടെ നിരങ്ങിനീങ്ങി. വഴിയാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തിയത്. ടയറിനുള്ളില്‍ കുടുങ്ങിയയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ ഏതാനും ബൈക്കുകളും അശ്രദ്ധമായി വന്ന ബസ്സിടിച്ച് തകര്‍ന്നിട്ടുണ്ട്.

ഇന്നു രാവിലെയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യം കാണാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment