പട്ടാമ്പിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്

പട്ടാമ്പിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്ക്

പട്ടാമ്പിയില്‍ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് ഏഴു യാത്രക്കാര്‍ക്ക് പരിക്ക്. പുതിയറോട്ടില്‍ പാടത്തെ പതിനഞ്ചടിയോളം താഴ്ചയിലേക്കയാണ് പ്രൈവറ്റ് ബസ് മറിഞ്ഞത്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

പട്ടാമ്പിയില്‍ നിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസാണ് അപടകത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവസ്ഥലത്ത് പാത നവീകരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റോഡിന്റെ വശങ്ങളില്‍ മണ്ണിട്ടിരുന്നു. പുതിയറോട്ടില്‍ റോഡിന് വീതി കുറവായതിനാല്‍ ബസ് മറ്റ് വാഹനങ്ങള്‍ക്കായി സൈഡ് കൊടുത്തപ്പോള്‍ മണ്ണിലേക്ക് ടയര്‍ കയറി തെന്നി പാടത്തേക്ക് മറിയുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment