മഞ്ചേശ്വരത്ത് ബസ് ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പിച്ച് എട്ടംഗം സംഘം: പിന്നാലെ വിളിച്ച് ആശുപത്രി ചിലവുകള്‍ നല്‍കാമെന്ന് വെളിപ്പെടുത്തല്‍

മഞ്ചേശ്വരത്ത് ബസ് ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പിച്ച് എട്ടംഗം സംഘം: പിന്നാലെ വിളിച്ച് ആശുപത്രി ചിലവുകള്‍ നല്‍കാമെന്ന് വെളിപ്പെടുത്തല്‍

മഞ്ചേശ്വരത്ത് ബസ് ഡ്രൈവറെ തോക്കുചൂണ്ടിയ ശേഷം വെട്ടിപ്പരിക്കേല്‍പിച്ച എട്ടംഗം സംഘം നാട്ടുകാര്‍ എത്തിയതോടെ ഓടി രക്ഷപ്പെട്ടു. ബസ് ഡ്രൈവറെ തോക്കുചൂണ്ടിയ ശേഷമാണ് വെട്ടിപ്പരിക്കേല്‍പിച്ചത്.

ബുധനാഴ്ച രാത്രി 11 മണിയോടെ മഞ്ചേശ്വരം സുങ്കതകട്ടെയിലാണ് സംഭവം. കളിയൂരിലെ മുഹമ്മദ് ഹനീഫിനാണ് (28) വെട്ടേറ്റത്.

കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനീഫിന്റെ വലതു കൈക്ക് എട്ട് തുന്നലുണ്ട്. രണ്ടു കാറുകളിലായെത്തിയ സംഘം സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുകയായിരുന്ന ഹനീഫിനെ ആക്രമിക്കുകയായിരുന്നു.

കഞ്ചാവ് മാഫിയയാണ് അക്രമത്തിനു പിന്നിലെന്ന് ഹനീഫ് പരാതിപ്പെട്ടു. അക്രമികള്‍ ഉപേക്ഷിച്ചു പോയ കാറുകള്‍ സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എന്നാല്‍ വ്യാഴാഴ്ച രാവിലെ അക്രമികളില്‍ ഒരാള്‍ ഹനീഫിനെ ഫോണില്‍ വിളിക്കുകയും ആള് മാറിപ്പോയതാണെന്ന് പറയുകയും ചെയ്തു. ആശുപത്രി ചിലവുകള്‍ നല്‍കാമെന്ന് അയാള്‍ പറഞ്ഞതായും ഹനീഫ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply