മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി

മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി

കിഴക്കമ്പലം- മുവാറ്റുപുഴ റൂട്ടിൽ മത്സരഓട്ടം നടത്തിയ സ്വകാര്യ  ബസുകളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി .  ഇന്നലെ വൈകിട്ട് 6 മണിയോടെ  കിഴക്കമ്പലം പ്രൈവറ്റ്  ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.

സ്റ്റാൻഡിൽ നിന്ന് ഇറങ്ങി വന്ന ബസിനു കുറുകെ പിറകിൽ നിന്ന് വന്ന മറ്റൊരു സ്വകാര്യ ബസ് വട്ടം വെച്ച്  ഗതാഗത തടസം സൃഷ്ടിക്കുകയും പരസ്പരം പോർവിളി നടത്തുകയും ചെയ്യുകയായിരുന്നു. 

ഇതിന് ശേഷം വീണ്ടും  മുവാറ്റുപുഴ റൂട്ടിൽ അപകടകരമായി  മത്സരയോട്ടം നടത്തിനിടെയാണ് ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥരായ  ജോസഫ് ചെറിയാൻ,  സുനിൽകുമാർ, ജോർളിഷ് തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*