യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിന് വീണ്ടും ഇ ഡി നോട്ടീസ്

യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിന് വീണ്ടും ഇ ഡി നോട്ടീസ്




കത്വ ഫണ്ട് വിവാദത്തിൽ യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് എൻഫോഴ്സ്മെന്റ് ഡയറക്റ്റ് വീണ്ടും നോട്ടീസ് നൽകി.

രണ്ടാഴ്ച മുൻപ് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പും ഭാര്യാപിതാവിനെ കോവിഡ് സ്ഥിരീകരിച്ചതും ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയാ യിരുന്നു..

അതനുസരിച്ച് ഈ മാസം 22 ന് ഹാജരാകുമെന്ന് സുബൈർ അറിയിച്ചു . കത്വ ഫണ്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന് സൂചന.

അതേസമയം ഇക്കാര്യം നോട്ടീസ് വ്യക്തമാക്കിയിട്ടില്ല . കത്വ , ഉന്നാവോ പീഡനക്കേസുകളിലെ ഇരകളായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച് ഒരു കോടിയോളം രൂപ കാണാതായത് വിവാദമായിരുന്നു.

തുക ഇരകൾക്ക് കൈമാറാതെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്ന ആരോപണം ഉയർന്നതോടെ സികെ സുബൈർ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*