റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എങ്കില്‍ ഇനി മുതല്‍ ഏതു സ്ഥലത്ത് നിന്നും ഇഷ്ടമുള്ള കടയിൽനിന്ന‌് റേഷന്‍ വാങ്ങാം
തിരുവനന്തപുരം : ആധാർ നമ്പർ ലിങ്ക‌് ചെയ‌്ത റേഷൻ കാർഡു ആധാര്‍ നമ്പരുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഇഷ്ടമുള്ള റേഷൻകടയിൽനിന്ന‌് സാധനങ്ങൾ വാങ്ങാം. താമസം മാറുന്നതിനനുസരിച്ച‌് കാർഡ‌് മാറ്റേണ്ട. കൊല്ലത്ത് താമസിക്കുന്ന ഒരാൾ തിരുവനന്തപുരത്ത‌് ജോലിക്ക‌് വന്നാൽ നാട്ടിലെ കാർഡുപയോഗിച്ച‌് തൊട്ടടുത്ത റേഷൻ കടയിൽനിന്ന‌് സാധനങ്ങൾ വാങ്ങാം. റേഷൻ കാർഡ‌് ആധാർ നമ്പരുമായി ബന്ധിപ്പിച്ചവർക്കേ സൗകര്യം ഉപയോഗിക്കാനാകൂ. ആധാർ ലിങ്കിങ്ങിനുള്ള സൗകര്യം ഇപ്പോൾ കടകളിലുണ്ട‌്. വീടിനടുത്ത‌് റേഷൻഷോപ്പ‌് തുറന്നില്ലെങ്കിലോ, തിരക്കാണെങ്കിലോ അടുത്ത കടയിൽ പോയി സാധനം വാങ്ങാം. നല്ല പെരുമാറ്റം ലഭിക്കുന്നില്ലെങ്കിൽ അത്തരം കടകളെയും ഒഴിവാക്കാം.ഈ സൗകര്യം മുമ്പേയുണ്ടെങ്കിലും ആരും പൊതുവേ ഉപയോഗിക്കാറില്ല. ഇതേ തുടർന്ന‌് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഉദ്ദേശിച്ച‌് ഭക്ഷ്യ പൊതുവിതരണവകുപ്പ‌് ഉത്തരവിറക്കി.സംസ്ഥാനത്ത‌് ഒന്നര ലക്ഷംപേർ നിലവിൽ പോർട്ടബിൾ സൗകര്യം ഉപയോഗപ്പെടുത്തി. സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ അടിയന്തര നടപടി കൈക്കൊള്ളാൻ സിവിൽ സപ്ലൈസ‌് ഡയറക്ടർക്ക‌് സർക്കാർ നിർദേശം നൽകി.
Leave a Reply