മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗളൂരുവില്‍ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാര്‍ഹം; ഭരണകൂട ഭീകരതയെ ഒറ്റക്കെട്ടായി നേരിടണമെന്ന് കോം ഇന്ത്യ

മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗളൂരുവില്‍ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാര്‍ഹമെന്നും ഭരണകൂടഭീകരതയെ ഒറ്റക്കെട്ടായി നേരിടണമെന്നും കോം ഇന്ത്യ. പൗരത്വബില്ലുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ച സംഭവത്തിൽ പോലീസിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും നടപടികൾ അപലപനീയമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേലും ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുജീബും പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ഏഴ് മണിക്കൂറോളം ഒരു കാരണവുമില്ലാതെ തടഞ്ഞു വച്ച കർണ്ണാടക പോലീസും സർക്കാരും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമമാണ് നടപ്പിലാക്കിയത്. ഇത്തരം ഭരണകൂടഭീകരതയെ ചെറുത്തുതോല്‍പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഇരുവരും പറഞ്ഞു. മലയാളി മാധ്യമപ്രവര്‍ത്തകരെ വ്യാജമാധ്യമപ്രവര്‍ത്തകരായി ചിത്രീകരിച്ച കര്‍ണാടക പോലീസിന്റെ നടപടി നീചവും നികൃഷ്ടവുമാണ്. ഇന്ത്യയിലെ ഒരു ഭരണകൂടവും ഇത്തരം വ്യാജപ്രചാരണം ഇതിന് മുമ്ബ് നടത്തിയിട്ടില്ല.

മാധ്യമപ്രവര്‍ത്തകരെ ഇതുകൊണ്ടൊന്നും തളര്‍ത്താന്‍ സാധിക്കില്ല; ജനങ്ങള്‍ എന്നും സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന് ശക്തമായ പിന്തുണയാണ് നല്‍കിയിട്ടുള്ളതെന്ന് കാലം തെളിയിച്ചതുമാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*