ആവശ്യമില്ലെങ്കില്‍ കടലില്‍ തള്ളിയേക്കൂ എന്ന് ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തില്‍ ശ്രീലങ്കന്‍ തമിഴരെ ഒഴിവാക്കിയതില്‍ തമിഴ്നാട്ടിലെ അഭയാര്‍ഥി ക്യാമ്ബുകളില്‍ ദശാബ്ദങ്ങളായി കഴിയുന്നവർ ആശങ്കയിൽ. തമിഴ്നാട്ടില്‍ 107 ക്യാമ്ബുകളിലായി 18,871 കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ക്യാമ്ബുകളിലെ അംഗസംഖ്യ 60,438 ഉം ക്യാമ്ബുകള്‍ക്കു പുറത്ത് 34,684 ഉം കൂടാതെ, കടല്‍മാര്‍ഗം അരലക്ഷത്തോളം പേര് എത്തിയതായും കരുതുന്നു. 25 വര്‍ഷത്തിലേറെയായി ഇവർ ഇവിടെ താമസിച്ചു വരുന്നു.
തമിഴ്നാട് ഭരിച്ച കരുണാനിധിയും ജയലളിതയും ഇവരുടെ പൗരത്വത്തിനു വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. 2016ല്‍ ജയലളിത ശ്രീലങ്കയില്‍ തമിഴര്‍ക്ക് പ്രത്യേക രാജ്യം അനുവദിക്കണമെന്നും ഇന്ത്യയിെല ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇരട്ട പൗരത്വം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിരുന്നു. അതേസമയം എടപ്പാടി പളനിസാമിയും ഒ. പന്നീര്‍സെല്‍വവും നയിക്കുന്ന അണ്ണാ ഡി.എം.കെ പൗരത്വബില്ലിനെ പിന്തുണച്ചത് തമിഴക രാഷ്ട്രീയത്തില്‍ വിവാദമാണ്. ശ്രീലങ്കന്‍ തമിഴര്‍ മക്കളും പേരക്കുട്ടികളുമായി ഇന്ത്യക്കാരായാണ് കഴിയുന്നത്. പ്രത്യേക റേഷന്‍കാര്‍ഡും ഉണ്ട്.
1983നുശേഷം ശ്രീലങ്കയില്‍ യുദ്ധം കൊടുമ്ബിരിക്കൊണ്ട സമയത്താണ് അഭയാര്‍ഥി പ്രവാഹം ഉണ്ടായത്. പിന്നീട് സമാധാനം പുനഃസ്ഥാപിച്ചെങ്കിലും പത്തു ശതമാനം പേര് പോലും തിരിച്ചുപോയില്ല. ശ്രീലങ്കന്‍ ഭരണം രാജപക്സയുടെ നിയന്ത്രണത്തിലായതോടെ ശേഷിച്ച പ്രതീക്ഷകളും അസ്തമിച്ചു.
പൗരത്വ നിയമ പരിധിയില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ തങ്ങളെ കടലില്‍ തള്ളിയിടുകയാണ് നല്ലതെന്ന് കോയമ്ബത്തൂരിനടുത്ത ബുളുവന്പട്ടിയിെല ക്യാമ്ബംഗങ്ങളുടെ പ്രതികരണം.
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
- കുട്ടിക്ക് വിരല്‍ കുടിക്കുന്ന ശീലമുണ്ടോ? പരിഹാരം ഇതാ
Leave a Reply