ഞങ്ങള്‍ക്ക് അവര്‍ സഹോദരീ സഹോദരന്മാരാണ്, ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതി നാട്ടില്‍ നിന്നും കൊണ്ട് പോവുകയെന്ന് വിനീത് ശ്രീനിവാസന്‍

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനക്കുമ്പോൾ നിയമത്തിന് എതിരെ വിമര്‍ശനമുയര്‍ത്തി നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ നിയമത്തിന് എതിരായുള്ള നിലപാട് വ്യക്തമാക്കി രംഗത്ത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനീത് നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിട്ടുള്ളത്. ‘നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും. ഞങ്ങള്‍ക്ക് അവര്‍ സഹോദരീ സഹോദരന്മാരാണ്. ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയുടെ ‘കാബില്‍’ കയറി കൊണ്ട് നമ്മുടെ നാട്ടില്‍ നിന്ന് എത്രയും ദൂരം പോകാനാകുമോ അത്രയും ദൂരം പോകുക. നിങ്ങള്‍ പോകുമ്ബോള്‍ ദയവായി ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടുപോവുക…’- വിനീത് കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*