പൗരത്വഭേദഗതിയോ എൻ.ആർ.സിയോ രാജ്യത്തെ മുസ്ളീംങ്ങളെ ഒരുതരത്തിലും ബാധിക്കില്ല

ഡൽഹി: ജനങ്ങളുടെ അവകാശത്തെ താൻ തുടച്ചു നീക്കുകയാണെന്ന തെറ്റായ പ്രചരണങ്ങളെ ഈ രാജ്യം അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില രാഷ്‌ട്രീയ പാർട്ടികൾ പൗരത്വഭേദഗതി നിയമത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തുകയാണ്. ജനവികാരത്തെ മുതലെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഏതെങ്കിലും ഒരു തീരുമാനം ജനങ്ങളെ വിഘടിപ്പിക്കുന്ന തരത്തിലാണെന്ന് തെളിയിക്കാൻ ആരോപണമുന്നയിക്കുന്നവരെ വെല്ലുവിളിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഡൽഹിയിലെ രാംലീല മൈതാനത്തിൽ ബി.ജെ.പി നടത്തിയ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഒന്നരക്കോടി വീടുകളാണ് രാജ്യത്തെ ദരിദ്രരായ ജനവിഭാഗത്തിന് നിർമ്മിച്ചു നൽകിയത്. അപ്പോഴും ഒരാളോടും പോലും ഞങ്ങൾ ജാതിയോ മതമോ ചോദിച്ചിട്ടില്ല. ആവശ്യക്കാർക്ക് അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കുക മാത്രമാണ് ഈ സർക്കാർ ചെയ്‌തിട്ടുള്ളത്’. പൗരത്വഭേദഗതിയോ എൻ.ആർ.സിയോ രാജ്യത്തെ മുസ്ളീംങ്ങളെ ഒരുതരത്തിലും ബാധിക്കില്ല. അതുകൊണ്ടുതന്നെ ആരും ഭയപ്പെടേണ്ടതില്ല.ബംഗ്ളാദേശിൽ നിന്നുള്ള അഭയാർത്ഥികളെ തടയണമെന്ന് പാർലമെന്റിൽ അഘോരം പ്രസംഗിച്ച മമതാ ബാനർജി തന്നെയാണ് ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്യുന്നത്. പൗരത്വനിയമം ആരുടെയും പൗരത്വത്തെ തട്ടിതെറിപ്പിക്കുന്ന ഒന്നല്ല. പകരം,​ പാകിസ്ഥാൻ,​ ബംഗ്ളാദേശ്,​ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന ഒന്നാണതെന്നും പ്രധാനമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply