ആരോഗ്യമുള്ള എല്ലിന് വേണ്ടി കഴിക്കാം ഈ ഭക്ഷണങ്ങൾ
ആരോഗ്യമുള്ള എല്ലിന് വേണ്ടി കഴിക്കാം ഈ ഭക്ഷണങ്ങൾ
നല്ല ആഹാരശീലങ്ങളിലൂടെ ആരോഗ്യം കാത്ത് സൂക്ഷിക്കാമെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. എല്ലുകളുടെ പോഷണവും വളർച്ചയും നമ്മൾ കഴിയ്ക്കുന്ന ആഹാരത്തെ അടിസ്ഥാനമാക്കിയായിരിയ്ക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുമുള്ളതാണ് . അസ്ഥി സംബന്ധമായ വേദനകളെ പടിക്ക് പുറത്ത് നിർത്താൻ നമ്മൾ ആഹാരചര്യകളിൽ കാതലായ മാറ്റം വരുത്തേണ്ടതുണ്ട്.
മുളപ്പിച്ച ചെറുപയർ , ബീൻസ് , ഇലക്കറികൾ , മുട്ട, സോയാബീൻ, എന്നിവയെല്ലാം പ്രായഭേദമന്യെ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
ബ്രോക്കോളി, കോളിഫ്ലവർ എന്നവയും സ്ഥിരമായി ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ് .പാലും പാൽ ഉത്പന്നങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ കാത്സ്യത്തിന്റെ അളവ് നിലനിർത്തി നമ്മെ ആരോഗ്യമുള്ളവരാക്കിതീർക്കും.
അസ്ഥി വേദനയുടെ പ്രധാന കാരണമായ വരാറുള്ളത് വിറ്റമിൻ ഡിയുടെ അഭാവമാണ് , ഇതില്ലാതാക്കാനായി ദിനംപ്രതി ഇളവെയിൽ കൊള്ളുന്നത് ശീലമാക്കാം.
വിറ്റമിൻ ഡിയുടെ അഭാവം ശരീരത്തിൽ കഴിയ്ക്കുന്ന ആഹാരത്തിൽ നിന്ന് കാത്സ്യംത്തെ ആഗിരണം ചെയ്യുന്നതിൽ നിന്ന് തടയുകയും തുടർന്ന് അസ്ഥി ക്ഷയം അടക്കമുള്ളവ സംഭവിക്കുകയും ചെയ്യും.
തൊടികളിൽ വിളയുന്ന ഇലക്കറികൾ, ചെറുമീനുകൾ, മുളപ്പിച്ച ചെറുപയർ എന്നിവയെല്ലാം ഉൾപ്പെടുത്തി വീട്ടിൽ തന്നെ ഫലപ്രദമായും ഉപയോഗപ്രദവുമായ ആഹാര രീതി പിന്തുടരാവുന്നതാണ്. നല്ല ഭക്ഷണത്തിലൂടെ ശരീരത്തെ എന്നും ആരോഗ്യമുള്ളതാക്കി നിലനിർത്താവുന്നതാണ്.
Leave a Reply
You must be logged in to post a comment.