വയനാട് ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 45ഓളം പേർ ആശുപത്രിയിൽ

വയനാട്: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ. വയനാട്ടിലെ പനമരം ദുരിതാശ്വാസ ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്.

ഭക്ഷ്യവിഷബാധയെ തുടർന്ന് നാൽപ്പത്തിയഞ്ചോളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്ത ഭക്ഷണം കഴിച്ചതോടെയാണ് ആളുകള്‍ക്ക് ശാരീരിക അവശത അനുഭവപ്പെട്ടത്.

കൂടാതെ ബലി പെരുന്നാൾ ദിനമായതിനാല്‍ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം ഭക്ഷണം വിതരണം ചെയ്തിരുന്നു. പുറമെ നിന്നെത്തിയ സംഘം വിതരം ചെയ്ത ഭക്ഷണം കഴിച്ച പനമരം നീർവാരം സ്കൂളിലെ ക്യാമ്പിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment