Mumbai Man Murders Mother l Medical Expenses l mumbai Crime l News Today l ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല; മകന്‍ അമ്മയോട് ചെയ്തത്
ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല; മകന്‍ അമ്മയോട് ചെയ്തത്
മുംബൈ: അമ്പത്തിരണ്ടുകാരനായ മകന്‍ എണ്‍പത്കാരിയായ അമ്മയെ കഴുത്തറുത്തു കൊന്നു. അമ്മയുടെ ചികിത്സാ ചിലവ് താങ്ങാനാവാതെ വന്നതോടെയാണ് അമ്പത്തിരണ്ടുകാരനായ യോഗേഷ് ഷേണായി അമ്മ ലളിതയെ ക്രൂരമായി കൊലപ്പെടുത്തിയത്. മുംബൈയിലെ ദഹിസാറില്‍ ഇന്നലെയാണ് സംഭവം.
Also Read >> ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ മരക്കൂട്ടത്ത് തടഞ്ഞു
കൊലയ്ക്ക് ശേഷം മണിക്കൂറുകളോളം മൃതദേഹത്തിന് കാവലിരുന്ന ഇയാള്‍ MHB പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ തുച്ചമായ ശമ്പളത്തില്‍ ജോലി ചെയ്യുകയാണ് യോഗേഷ്.
തുച്ചമായ ശമ്പളത്തില്‍ ജീവിത സാഹചര്യം ബുദ്ധിമുട്ടായപ്പോള്‍ ഭാര്യയുമായി കുടുംബകലഹം പതിവായിരുന്നു.ഇതുകാരണം ഭാര്യ പിണങ്ങി പോയതിനുശേഷം അമ്മയോടൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.
ലളിതുടെ ചികിത്സാ ചെലവ് യോഗേഷിന് താങ്ങാന്‍ കഴുമായിരുന്നില്ല. ഇതേചൊല്ലി അമ്മയും മകനും തമ്മില്‍ നിരന്തരം വഴക്കിടുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
Also Read >> നടുറോഡില്‍ ഡ്രൈവറായ യുവാവിനെ വെട്ടിക്കൊന്നു; കാഴ്ചക്കാരായി നാട്ടുകാര്‍
സംഭവദിവസവും ഇരുവരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, കലികയറിയ യോഗേഷ് തലയിണകൊണ്ട് മുഖംപോത്തി ശ്വാസം മുട്ടിക്കുകയും കത്തി കൊണ്ട് കഴുത്തറക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മകന്‍ തന്റെ ചികിത്സാ കാര്യങ്ങളില്‍ ശ്രദ്ധിക്കാറില്ലെന്ന പരാതിയും അമ്മ ലളിതയ്ക്കു ഉണ്ടായിരുന്നു.
Leave a Reply