മത്സരിക്കാന്‍ 75 ലക്ഷം രൂപ നല്‍കണം അല്ലെങ്കില്‍ വൃക്ക വില്‍ക്കാന്‍ അനുവദിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ കത്ത്

മത്സരിക്കാന്‍ 75 ലക്ഷം രൂപ നല്‍കണം അല്ലെങ്കില്‍ വൃക്ക വില്‍ക്കാന്‍ അനുവദിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ കത്ത്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 75 ലക്ഷം രൂപ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥി. പണം തരാത്ത പക്ഷം തന്റെ വൃക്ക വില്‍ക്കാന്‍ അനുവദിക്കണമെന്നും മധ്യപ്രദേശിലെ ബലാഘട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എയുമായ കിഷോര്‍ സ്മൃതി വരാണാധികാരിയായ ജില്ലാ കളക്ടര്‍ ദീപക് ആര്യക്കു കത്തയച്ചു.

75 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനു ചെലവക്കാന്‍ സാധിക്കുന്ന പരമാവധി തുകയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ കൈയ്യില്‍ അത്രയും പണമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആ തുക തരുകയോ വായ്പ നല്‍കാന്‍ ബാങ്കുകളോടു ആവശ്യപ്പെടുകയോ വേണമെന്ന് കിഷോര്‍ അഭ്യര്‍ത്ഥിച്ചു.

ഇതിനൊന്നും കഴിയുന്നില്ലെങ്കില്‍ തന്റെ വൃക്ക വില്‍ക്കാന്‍ അനുവദിക്കണമെന്നും കിഷോര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാന്‍ ഇനി 15 ദിവസങ്ങള്‍ മാത്രമാണുള്ളത്. ചെറിയ സമയത്തിനുള്ളില്‍ ഇത്രയും വലിയ തുക കണ്ടെത്താന്‍ കിഷോറിന് കഴിയാത്തതിനാലാണ് സഹായം അഭ്യര്‍ത്ഥിച്ച് കമ്മീഷനെ സമീപിച്ചത്.

മണ്ഡലത്തില്‍ തനിക്കെതിരെ മത്സരിക്കുന്നവരെല്ലാം അഴിമതിക്കാരാണെന്നും അവര്‍ നാട്ടുകാരുടെ പണം അപഹരിക്കുന്നെന്നും കിഷോര്‍ ആരോപിച്ചു. എന്നാല്‍ താന്‍ ജയിച്ചാല്‍ വികസനം കൊണ്ടുവരുകയും സമൂഹത്തിലെ പാവപെട്ടവരെ സാഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment