തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മാസം തോറും 10 ലിറ്റര്‍ മദ്യം മണ്ഡലത്തിലെ ഓരോ വീട്ടിലും…. വേറിട്ട വാഗ്ദാനവുമായി സ്ഥാനാര്‍ത്ഥി

തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മാസം തോറും 10 ലിറ്റര്‍ മദ്യം മണ്ഡലത്തിലെ ഓരോ വീട്ടിലും…. വേറിട്ട വാഗ്ദാനവുമായി സ്ഥാനാര്‍ത്ഥി

തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളുടെ വാഗ്ദാനങ്ങള്‍ക്ക് യാതൊരു കുറവുമുണ്ടാകാറില്ല. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ മദ്യം തേടി അലയേണ്ടി വരില്ലെന്നാണ് തമിഴ്‌നാട് തിരുപ്പൂര്‍ ലോക് സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എ എം ഷെയ്ക്ക് ദാവൂദിന്റെ വാഗ്ദാനം.

എല്ലാ വീടുകളിലും മാസം തോറും 10 ലിറ്റര്‍ മദ്യമെത്തിക്കുമെന്നാണ് ദാവൂദ് ഉറപ്പുനല്‍കുന്നത്. മദ്യം പോണ്ടിച്ചേരിയില്‍ നിന്നും ഇറക്കുമതി ചെയ്യ്താകും വീടുകളിലെത്തിക്കുക എന്നും ദാവൂദ് കൂട്ടിച്ചേര്‍ത്തു.

ഇതുകൂടാതെ ഓരോ കുടുംബത്തിനും മാസം തോറും 25,000 രൂപ നല്‍കുമെന്നും ദാവൂദ് പറയുന്നു. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി, വിവാഹത്തിനായി 10 സ്വര്‍ണ്ണ നാണയങ്ങളും 10 ലക്ഷം രൂപയും, മേട്ടൂര്‍ മുതല്‍ തിരുപ്പൂര്‍ വരെ കനാല്‍ എന്നിവയെല്ലാം എം പി ഫണ്ടില്‍ നിന്നും നല്‍കും.

കളക്ടറേറ്റിലെത്തിയ ദാവൂദ് ശനിയാഴ്ച തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് തന്റെ വാഗ്ദാനങ്ങള്‍ വെളിപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply