കള്ളില്‍ കഞ്ചാവിന്റെ അംശം: പത്തനംതിട്ടയിലെ മൂന്ന് കള്ള് ഷാപ്പുകള്‍ക്ക് പൂട്ടുവീണു
കള്ളില്‍ കഞ്ചാവിന്റെ അംശം: പത്തനംതിട്ടയിലെ മൂന്ന് കള്ള് ഷാപ്പുകള്‍ക്ക് പൂട്ടുവീണു
പത്തനംതിട്ടയിലെ മൂന്ന് കള്ളുഷാപ്പുകള്‍ പൂട്ടാന്‍ എക്സൈസ് വകുപ്പിന്റെ നിര്‍ദേശം. കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പത്തനംതിട്ട റേഞ്ചില്‍ ടി.എസ്. 16 പരിയാരം, ടി.എസ്. 12 തറയില്‍മുക്ക്, കോന്നി റേഞ്ചില്‍ ടി.എസ്. ഏഴ് പൂങ്കാവ് എന്നീ ഷാപ്പുകള്‍ക്കാണ് പൂട്ടുവീണത്.
ഈ ഷാപ്പുകളില്‍ നിന്നും കണ്ടെടുത്ത കള്ളിന്റെ സാമ്പിളുകള്‍ തിരുവനന്തപുരം ചീഫ് കെമിക്കല്‍ എക്സാമിനേഷന് ലബോറട്ടറിയിലേക്ക് രാസ പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ പരിശോധനയിലാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയതായി തെളിഞ്ഞത്.
കള്ളില്‍ കനാബിനോയ്ഡ് എന്ന നിരോധിത മയക്കുമരുന്നിന്റെ സാന്നിധ്യമായിരുന്നു കണ്ടെത്തിയത്. ജില്ലയിലെ മറ്റ് കള്ളുഷാപ്പുകളിലും ഇതുസംബന്ധിച്ച പരിശോധന നടന്നുവരികയാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ജി മുരളീധരന് നായര്‍ പറഞ്ഞു.
സംഭവത്തില്‍ ഷാപ്പുകളുടെ ഉടമകളായ കുമ്പഴ ആലുനില്ക്കുന്നതില് കുഞ്ഞുമോന്, കോഴഞ്ചേരി മെഴുവേലി അജിഭവനത്തില്‍ എ.ജെ.അജി, പീരുമേട് കൊക്കയാര്‍ കാക്കനാട് വീട്ടില്‍ റെജി ജോര്‍ജ്, മാനേജര്‍മാരായ ഇലന്തൂര്‍ കിഴക്കേതില്‍ അനിലാല്‍, കൊല്ലം തൃക്കടവൂര്‍ ഇടവിനാട്ട് ചന്ദ്രന്, കോന്നി മങ്ങാരം വെളിയത്ത് മേലേതില്‍ രാജുക്കുട്ടന് എന്നിവര്‍ക്കെതിരെ എക്സൈസ് കേസെടുത്തു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply