സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും രണ്ടു ഗഞ്ചാവു ചെടികൾ കണ്ടെടുത്തു
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും രണ്ടു ഗഞ്ചാവു ചെടികൾ കണ്ടെടുത്തു

കുരീപ്പുഴ കൊച്ചാലുംമൂട്ടിലുള്ള ഗവൺമെൻറ് യൂ പി.സ്കൂളിന് സമീപത്തുള്ള പറമ്പില്‍ നിന്നും നട്ടുവളർത്തി പരിപാലിച്ചു വന്നി രുന്ന രണ്ടു ഗഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു.

കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും പാർട്ടിയും ചേർന്നാണ് ചെടികള്‍ കണ്ടെത്തി നശിപ്പി ച്ചത്.

ഒരു ചെടി നന്നായി വളർന്നതും മറ്റൊരെണ്ണം ചെറിയ ചെടിയുമായി രുന്നു. ഇന്നലെ ഉച്ചയോടു കൂടി സമീപവാസിയായ വ്യക്തിയാണ് ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നത് ശ്രദ്ധിച്ചത്.

യൂറ്റ്യൂബിലും മറ്റും ഗഞ്ചാവ് ചെടി കണ്ടിട്ടുള്ള വ്യക്തിയായതിനാൽ ഈ ചെടികൾ ഗഞ്ചാവു ചെടികളാണെന്ന് മനസ്സിലായെങ്കിലും സംശയം തീര്‍ക്കാനായി സമീപവാസിയായ ഒരു റിട്ടേർഡ്എക്സൈസ് ഉദ്യോഗസ്ഥനെ വിളിച്ചു കാണിച്ചു.

അദ്ദേഹം ഇത് ഗഞ്ചാവ് ചെടിയാണെന്ന് ഉറപ്പിച്ച ശേഷം അദ്ദേഹം കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന് വിവരം നൽകുകയായിരുന്നു. ഗഞ്ചാവു ചെടികളിൽ ഒരെണ്ണത്തിനു 232 cm നീളവും രണ്ടാമത്തേ ചെടിക്ക് 12O cm നീളവുമുള്ളതാണ്.

മതിലുകൾക്ക് അടുത്തായി നിൽക്കുന്ന ഒരു തെങ്ങിന്റെ മറവിലായി ഉയരത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകൾക്കിടയിലായിട്ടാണ് ചെടികൾ വളർന്നു നിന്നത്. ഇത് കാരണം ആൾക്കാർക്ക് പെട്ടെന്ന് കാണുവാൻ സാധിക്കുമായിരുന്നില്ല.

അതേസമയം ഗഞ്ചാവ് ചെടി നട്ടു വളർത്തിയ ആൾക്കാരെപ്പറ്റി സൂചന ലഭിച്ചതായി കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദ് അറിയിച്ചു.

പ്രതികൾക്കായി അന്യേഷണം ആരംഭിച്ചു. എക്സൈസ് ഇൻസ്പെ ക്ടർ T രാജീവ് പ്രീ:ഓഫീസർ മനോജ്ലാൽ സിവിൽ എക്സൈസ് ഓഫീസറൻമാരായ നിതിൻ,പ്രസാദ്,അഭിലാഷ് വിനേഷ് ഗോപ കുമാർ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*