ധോണിയ്ക്ക് ഇന്ന് 38ാം പിറന്നാള്‍; ആഘോഷമാക്കി ക്രിക്കറ്റ് ലോകം

ധോണിയ്ക്ക് ഇന്ന് 38ാം പിറന്നാള്‍; ആഘോഷമാക്കി ക്രിക്കറ്റ് ലോകം

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍ താരം ക്യാപ്റ്റന്‍ കൂളിന് ഇന്ന് 38-ാം പിറന്നാള്‍. ക്രിക്കറ്റ ലോകം ഒന്നടങ്കം ആഘോഷത്തിലാണ്. ലോകകപ്പില്‍ ഇന്ത്യ സെമി ഉറപ്പിച്ചതും ഒപ്പം ശ്രീലങ്കയ്ക്കെതിരായ തകര്‍പ്പന്‍ വിജയവും ധോണിയ്ക്ക് ഈ പിറന്നാള്‍ ഇരട്ടി മധുരമായിരിക്കും സമ്മാനിക്കുക.

മാത്രമല്ല ധോണിയ്ക്ക് പിറന്നാള്‍ ആശംസക്ള്‍ നേര്‍ന്ന് നിരവധി ക്രിക്കറ്റ് താരങ്ങളാണ് രംഗത്ത് വരുന്നത്. 200 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച ധോണിയുടെ കീഴില്‍ ഇന്ത്യ 110 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

2004 ഡിസംബര്‍ 23-ന് ബംഗ്ലാദേശിനെതിരെയാണ് കൂള്‍ കൂളായി ധോണി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. മൂന്ന് ഐസിസി ടൂര്‍ണമെന്റ് കിരീടങ്ങള്‍ (ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി) നേടിയ ഒരേയൊരു ക്യാപ്റ്റനും ധോണിയാണ്.

ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കാനും ധോണിക്ക് കഴിഞ്ഞു. അതേസമയം ലോകകപ്പിന് ശേഷം വിമരമിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരം അതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ യാതൊരു സമ്മര്‍ദ്ദത്തിനും വഴങ്ങാതെ ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ ക്യാപ്റ്റന്‍ കൂളിന് മാത്രമെ കഴിയുകള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*