65 ലക്ഷത്തിന്റെ കാർ കത്തിച്ചാമ്പലായത് നിമിഷങ്ങൾക്കുള്ളിൽ

65 ലക്ഷത്തിന്റെ കാർ കത്തിച്ചാമ്പലായത് നിമിഷങ്ങൾക്കുള്ളിൽ

പൊന്നും വിലയുള്ള കാർ കത്തിയത് നിമിഷങ്ങൾക്കുള്ളിൽ. 65 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക് കാര്‍ നിന്ന നില്‍പ്പില്‍ അഗ്നിക്കിരയായി. ചൈനയിലെ ഷാങ്ഹായിൽ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

വാഹന രം​ഗത്തെ, ഇലക്ട്രിക് വാഹന ഭീമനായ ടെസ്‍ലയുടെ മോഡല്‍ എസ് ആണ് കത്തിയത്. പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിരുന്ന കാറിന്‍റെ അടിയിൽ നിന്നും പുക ഉയരുന്നതും ഉടനെ തീ ആളിപ്പടരുന്നതും വിഡിയോയിൽ വ്യക്തമാണ്.

പക്ഷേ തീപിടിക്കാൻ കാരണമെന്താണെന്ന് വിഡിയോയിൽ വ്യക്തമല്ല. ബാറ്ററിയുടെ പ്രശ്നമാകാം അപകടത്തിന് കാരണം എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ബാറ്ററിക്ക് തീപിടിച്ചാൽ രീതിയിലായിരിക്കില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്തായാലും വാഹനത്തിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment