വൈറ്റിലയില്‍ മേല്‍പ്പാലത്തില്‍ നിന്ന് കാര്‍ റെയില്‍വേ ട്രാക്കില്‍ വീണു

വൈറ്റിലയില്‍ മേല്‍പ്പാലത്തില്‍ നിന്ന് കാര്‍ റെയില്‍വേ ട്രാക്കില്‍ വീണു

വൈറ്റില ബൈപ്പാസിന് സമീപം മേല്‍പ്പാലത്തില്‍നിന്ന് കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. ട്രെയ്ലര്‍ ഇടിച്ചാണ് കാര്‍ പാലത്തില്‍ നിന്നും താഴെ റെയില്‍വേ ട്രാക്കില്‍ പതിച്ചത്. പരിക്കേറ്റ കാര്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ 8.35 ഓടെയായിരുന്നു അപകടം. പാലാരിവട്ടത്തു നിന്നും വൈറ്റിലയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് കാര്‍ തലകീഴായി റെയില്‍വേ ട്രാക്കിലേക്ക് വീഴുകയായിരുന്നു.

ഒരു അഭിഭാഷകന്‍രെ കാറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. കാറില്‍ അഭിഭാഷകന്‍രെ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. ഇദ്ദേഹം എളമക്കര സ്വദേശിയാണെന്നാണ് സൂചന. ട്രാക്കില്‍ ജോലി ചെയ്തിരുന്ന ട്രാക്ക്മാന്‍മാരാണ് സംഭവം ആദ്യം കണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply