ടാറ്റയുടെ ബജറ്റ് കാറെന്ന് ഖ്യാതികേട്ട നാനോ ആറുമാസത്തിനിടെ വിറ്റത് വെറും ഒന്ന് മാത്രം
ടാറ്റയുടെ ബജറ്റ് കാറെന്ന് ഖ്യാതികേട്ട നാനോ ആറുമാസത്തിനിടെ വിറ്റത് വെറും ഒന്ന് മാത്രം
ദില്ലി: പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ തങ്ങളുടെ അഭിമാന ഉൽപ്പന്നം എന്ന നിലയിൽ വിപണിയിലിറക്കിയ നാനോ കാറിന്റെ ഉൽപ്പാദനം നിർത്തിയതായി സൂചന.
ഈ വർഷം ജനുവരിക്ക് ശേഷം ഒരൊറ്റ നാനോ കാർ പോലും നിർമ്മിച്ചിട്ടില്ലെന്ന് കമ്പനിയുടെ ഔദ്യോഗിക രേഖകളിൽ പറയുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിക്ക് ശേഷം ഒരൊറ്റ നാനോ കാർ പോലും വിൽക്കപ്പെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
പക്ഷേ ഔദ്യോഗികമായി നാനോ കാറിന്റെ ഉൽപ്പാദനം നിർത്തിയിട്ടില്ലെന്ന് കമ്പനി പറയുന്നുണ്ട്. രേഖകൾ പ്രകാരം 2018 ഡിസംബറിലാണ് അവസാനമായി നാനോ കാർ നിർമ്മിച്ചത്. സാനന്ദിലെ പ്ലാന്റിൽ നിന്ന് 82 യൂണിറ്റുകളാണ് അന്ന് വിപണിയിലിറക്കിയത്.
എന്നാൽ പിന്നീട് ഒരൊറ്റ വാഹനം പോലും നിർമ്മിച്ചില്ല. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ആകെ ഒരു നാനോ കാർ മാത്രമാണ് വിൽക്കാൻ കഴിഞ്ഞത്. അതും ജനുവരിയിലാണ്. ഫെബ്രുവരിക്ക് ശേഷം ഒരെണ്ണം പോലും വിറ്റിട്ടില്ല.
എന്നാൽ തങ്ങൾ ആവശ്യത്തിനനുസരിച്ചാണ് നാനോ കാർ വിൽക്കുന്നതെന്നാണ് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നത്. 2008 ജനുവരിയിൽ ടാറ്റ കമ്പനി അവതരിപ്പിച്ച ബജറ്റ് കാറായിരുന്നു ഇത്. ഒരു ലക്ഷം രൂപയ്ക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള കാർ എന്നതായിരുന്നു അന്നത്തെ പ്രഖ്യാപനം.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply