ചൈനയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു മരണം: ഡ്രൈവറെ സംഭവസ്ഥലത്തുതന്നെ പോലീസ് വെടിവെച്ചു കൊന്നു
ചൈനയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു മരണം: ഡ്രൈവറെ സംഭവസ്ഥലത്തുതന്നെ പോലീസ് വെടിവെച്ചു കൊന്നു
സെന്‍ട്രല്‍ ചൈനയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി ആറു പേര്‍ മരിച്ചു. കാറിന്റെ ഡ്രൈവറെ സംഭവസ്ഥലത്ത് വെച്ചുതന്നെ പോലീസ് വെടിവെച്ചു കൊന്നു.
സോയാങ് സിറ്റിയിലെ ഹ്യൂബി പ്രവിശ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിലും നവംബറിലും സമാന സംഭവമുണ്ടായിരുന്നു.
വഴിയാത്രക്കാര്‍ക്കിടയിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റി അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ആത്മഹത്യ പ്രവണതയുള്ളയാളാണ് കുടുംബപ്രശ്നം കാരണം ഇങ്ങനെയൊരു ക്രൂരത ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Leave a Reply
You must be logged in to post a comment.