കാറിടിച്ച്‌ പരിക്കേറ്റ കുട്ടിയെ കാറുടമ വഴിയില്‍ ഇറക്കിവിട്ടു ; ചികിത്സകിട്ടാതെ കുട്ടി മരിച്ചു

പാലക്കാട്‌: ഏഴാം ക്ലാസുകാരന്‍ കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ കുട്ടിക്ക് ചികില്‍സ നല്‍കാന്‍ തയ്യാറാവാതെ യാത്രക്കാര്‍ രക്ഷപ്പെട്ടെന്ന ആരോപണവുമായി ബന്ധുക്കള്‍. കാറിടിച്ച്‌ പരിക്കേറ്റ വിദ്യാര്‍ഥിയെ കാറുടമ വഴിയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന്‌ ചികിത്സകിട്ടാതെ മരിച്ചു. നല്ലപ്പള്ളി സ്വദേശി സുദേവിന്റെ മകന്‍ സുജിതാണ്‌ മരിച്ചത്‌. 7 ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌. മലപ്പുറം പുത്തനങ്ങാടി സ്വദേശി അഷറഫിന്റെതാണ്‌ കാര്‍.

ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് അപകടമുണ്ടായത്. അമിതവേഗതയില്‍വന്ന കാറിടിച്ചാണ്‌ അപകടം. അപകടം കണ്ട സമീപവാസി കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞതോടെ കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി. എന്നാല്‍ അഞ്ച്‌ കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ടയര്‍ പഞ്ചറാണെന്നും പറഞ്ഞ്‌ കുട്ടിയെ വഴിയില്‍ ഇറക്കിവിട്ട്‌ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പിന്നീട്‌ നാട്ടുകാര്‍ മറ്റൊരു വാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട്‌ അഞ്ചിനാണ്‌ അപകടം . ആറരയോടെയാണ്‌ആശുപത്രിയില്‍ എത്തിക്കാനായത്‌. എന്നാല്‍, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറാണ് കുട്ടിയെ ഇടിച്ചിട്ടത്. അഷ്‌റഫ് എന്നയാളുടെ പേരിലുള്ളതാണ് കാറെന്ന് പോലീസ് തിരിച്ചറിഞ്ഞു. പോലീസ് നിര്‍ദേശപ്രകാരം കാറുമായി ഇയാള്‍ കസബ പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അഷ്‌റഫിന്റേതാണ് കാറെന്ന് തിരിച്ചറിഞ്ഞതായും കാര്‍ കസ്റ്റഡിയിലെടുത്തതായും പോലിസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*