മണലില്‍ കുടുങ്ങിയ കാറിനെ തിരമാല വലിച്ചുകൊണ്ടുപോകുന്നു; പാടുപെട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മനുഷ്യന്‍

മണലില്‍ കുടുങ്ങിയ കാറിനെ തിരമാല വലിച്ചുകൊണ്ടുപോകുന്നു; പാടുപെട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മനുഷ്യന്‍

ന്യൂ ഡല്‍ഹി/പല്‍ഗാര്‍: മണലില്‍ കുടുങ്ങിയ കാറിനെ തിരയെടുത്തു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. ആഞ്ഞടിക്കുന്ന തിരയില്‍ പെട്ട് കടലിലേക്ക് ഒഴുകിപ്പോകുന്ന കാറിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്. എഎന്‍ഐയാണ് വീഡിയോ പുറത്ത്വിട്ടിരിക്കുന്നത്.

തിരയില്‍പ്പെട്ട കാറില്‍ നിന്നും ഒരാള്‍ വളരെ കഷ്ടപ്പെട്ട് രക്ഷപ്പെടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഈ കാറില്‍ എത്ര പേരുണ്ടായിരുന്നെന്നോ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടോയെന്നതും വ്യക്തമല്ല.

കടല്‍ കരയില്‍ കൂടി ഓടിക്കുകയായിരുന്നു കാര്‍ തീരത്തെ മണലില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ ആഞ്ഞടിച്ച തിരമാലകള്‍ കാറിനെ ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment