രാത്രിയില്‍ പോര്‍ച്ചില്‍ കിടന്ന കാര്‍ രാവിലെയായപ്പോള്‍ ഗേറ്റും കടന്ന് നൂറ് മീറ്റര്‍ ദൂരെയുള്ള പറമ്പില്‍ മരത്തിലിടിച്ച് തകര്‍ന്ന നിലയില്‍
കോതമംഗലത്തിനടുത്ത് കറുകടം കുന്നശ്ശേരില്‍ കെ.പി കുര്യാക്കോസും കുടുംബവും രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ പോര്‍ച്ചില്‍ കാറുണ്ടായിരുന്നു. എന്നാല്‍ രാവിലെ ശൂന്യമായ കാര്‍പോര്‍ച്ച് കണ്ട് അമ്പരന്നു.
അന്വേഷണത്തിനൊടുവില്‍ വീട്ടില്‍ നിന്ന് നൂറ് മീറ്ററോളം ദുരെയുള്ള പറമ്പിലെ മരത്തില്‍ ഇടിച്ച നിലയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. കാറിന്റെ പിന്‍വശം പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു.
വിജനമായ പ്രദേശത്തെത്തിച്ച് കാര്‍ കടത്താനുള്ള ശ്രമമായിരുന്നെന്നാണ്് സംശയിക്കുന്നത്. പോര്‍ച്ചില്‍ നിന്നും കാര്‍ മോഷ്ടിക്കാല്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കുര്യാക്കോസ് പരാതി നല്‍കിയിട്ടുണ്ട്.
വീടിന്റെ ഗെയിറ്റ് വഴി പുറത്തേയ്ക്ക് കടത്തി ഏകദേശം നൂറ് മീറ്ററോളം ദൂരം വരെ കാര്‍ തള്ളിക്കൊണ്ടു പോകുകയായിരുന്നെന്ന് വേണം കരുതാനെന്ന് കുര്യാക്കോസ് പറയുന്നു. കോതമംഗലം പ്രസ്‌ക്ലബ്ബിന്റെ പ്രസിഡന്റും സാംസ്‌കരിക പ്രവര്‍ത്തകനുമാണ് കുര്യാക്കോസ്.
Leave a Reply
You must be logged in to post a comment.