കാർ വാഷിങ് മെഷീന്റെ പേരിൽ ഒമ്പതു ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍
കാർ വാഷിങ് മെഷീന്റെ പേരിൽ ഒമ്പതു ലക്ഷം രൂപ തട്ടിയ പ്രതി പിടിയില്‍
പെരിന്തൽമണ്ണയിൽ കാർ വാഷിങ് മെഷീന്റെ പേരിൽ ഒമ്പതു ലക്ഷം രൂപയുടെ വഞ്ചന നടത്തിയെന്ന പരാതിയിൽ തിരുവന്തപുരം സ്വദേശി അറസ്റ്റിൽ. കരുവാര കുണ്ട് സ്വദേശികളുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
തിരുവനന്തപുരം വലിയ വീട്ടിൽ ഗിൽബർട്ട് കൊർണോലിനെയാണ് തിങ്കളഴ്ച്ച പെരിന്തൽമണ്ണ എസ് ഐ മാരായ സുരേഷ് കുമാർ മഞ്ജ് ലാൽ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. കരുവാര കുണ്ട് സ്വദേശികളായ അനിൽകുമാർ, നൗഷാദ് എന്നിവർക്ക് പെരിന്തൽമണ്ണയിൽ കാർ വാഷിങ് മെഷീൻ എത്തിച്ചു നൽകാമെന്ന് പറഞ്ഞ് 11.03 ലക്ഷം രൂപ 4 വർഷം മുമ്പ് ഗിൽബർട്ട് കൈപറ്റിയിരുന്നു.
പറഞ്ഞ സമയത്ത് മെഷീൻ നൽകാത്തത് ചോദ്യം ചെയ്തപ്പോൾ 2 ലക്ഷം രൂപ മടക്കി നൽകിയിട്ട് ബാക്കി തുക നൽകാതെ നീട്ടി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തൽമണ്ണ JFCM കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Leave a Reply
You must be logged in to post a comment.