ജടായുവിനെ വരയ്ക്കാൻ ദേശീയ കാർട്ടൂണിസ്റ്റുകൾ ഒത്തുകൂടുന്നു

ജടായുവിനെ വരയ്ക്കാൻ ദേശീയ കാർട്ടൂണിസ്റ്റുകൾ ഒത്തുകൂടുന്നു

കാർട്ടൂൺ ഇഷ്ടപ്പെടുന്നവർക്കായി ജടായുവിൽ ഒരു കൗതുക ദിനം ഒരുങ്ങുന്നു. ചടയമംഗലം ജടായു എർത്ത് സെന്ററിൽ ഈ വരുന്ന ഫെബ്രുവരി 24 ന് (ഞായർ) ദേശീയ തലത്തിൽ പ്രശസ്തരായ 25 ഓളം കാർട്ടൂണിസ്റ്റുകൾ ഒരുമിച്ചു ജടായുവിനെ വരക്കും.

DCIM\100MEDIA\DJI_0065.JPG

ജടായു എർത്ത് സെന്ററിന്റെ ക്ഷണപ്രകാരമാണ് ഇവർ രാവിലെ ജടായുപാറ സന്ദർശിക്കുന്നത്. കാഴ്ചകൾ പകർത്താനെത്തുന്ന കലാകാരന്മാരൊക്കെയും ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും പ്രശസ്തരായവരാണ്.

DCIM\100MEDIA\DJI_0080.JPG

കാണികളുടെ ഇടയിൽ ഇരുന്ന് തത്സമയം ജടായുവിനെ ഇവർ അവരവരുടെ കാഴ്ചപ്പാടിലാണ് വരക്കുക. പ്രശസ്ത കാർട്ടൂണിസ്റ്റുകൾ ആയ മനോജ്‌ സിൻഹ (ഹിന്ദുസ്ഥാൻ ടൈംസ് ), ഡോ.രോഹിത് ഫോരെ (ഫിനാൻഷ്യൽ ടൈംസ് ), മനോജ്‌ ചോപ്ര(കശ്മീർ ടൈംസ് ), സന്ദീപ് അദ്വാരിയു (ടൈംസ് ഓഫ് ഇന്ത്യ ), സുബ്ഹാനി (ഡെക്കാൻ ക്രോണിക്കിൾ) തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടാകുക.

കൂടാതെ മലയാളത്തിലെ പ്രശസ്തരായ കാർട്ടൂണിസ്റ്റുകളും ഉണ്ടാകും. കാണികൾക്കും ഈ കാഴ്ച കാണാനും, ആശയവിനിമയം നടത്താനും അവസരമുണ്ടാകും. ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയിലെ പുത്തൻ വിനോദസഞ്ചാര കേന്ദ്രം ആയി ജടായു എർത്ത് സെന്റർ മാറുകയാണ്.

DCIM100MEDIADJI_0101.JPG

ജടായുവിനെ സാംസ്‌കാരിക വിനിമയത്തിന്റെ ഇടം കൂടിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. വരച്ച കാർട്ടൂണുകളുടെ പ്രദർശനം ജടായുവിൽ പിന്നീട് സംഘടിപ്പിക്കും.

ഈ ചിത്രങ്ങളെല്ലാം കോർത്തിണക്കി ഒരു കോഫി ടേബിൾ ബുക്ക് പ്രസിദ്ധീകരിക്കുന്നതാണ് എന്ന് ജടായു എർത്ത് സെന്റർ എം ഡിയും ചെയർമാനുമായ രാജീവ് അഞ്ചൽ പറഞ്ഞു. മലയാള കാർട്ടൂണിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലത്തു സംഘടിപ്പിക്കുന്ന കാർട്ടൂൺ കോൺക്ലേവിന്റെ ഭാഗമായാണ് കലാകാരന്മാർ ജടായുവും സന്ദർശിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*