ഡാന്‍സ് ക്ലാസിനായി വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു: അധ്യാപകനെതിരെ കേസ്

ഡാന്‍സ് ക്ലാസിനായി വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു: അധ്യാപകനെതിരെ കേസ്

ഡാന്‍സ് ക്ലാസിനെത്തിയ വിദ്യാര്‍ത്ഥികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ട അധ്യാപകനെതിരെ കേസ്. 21 കാരിയായ വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഡാന്‍സ് ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പായി എല്ലാ വിദ്യാര്‍ഥികളോടും വസ്ത്രങ്ങള്‍ അഴിക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് വിസമ്മതിച്ച പെണ്‍കുട്ടിയാണ് പരാതിയുമായി നാരായണ്‍ഗുഡ പൊലീസ് സ്റ്റേഷനില്‍ സമീപിച്ചത്.

ഏപ്രില്‍ 15നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സ്റ്റേഷന്‍ പരിധിയിലുള്ള ഒരു നാടക ഡാന്‍സ് അക്കാദമി അധ്യാപകനെ തിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment