സിറോ മലബാര്‍ സഭ ഭൂമി ഇടപാട്; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെകേസെടുത്തു

സിറോ മലബാര്‍ സഭ ഭൂമി ഇടപാട്; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെകേസെടുത്തു

സീറോ മലബാര്‍ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. പ്രഥമദൃഷ്ട്യാ ഇടപാടില്‍ കര്‍ദ്ദിനാല്‍ന് പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത് കോടതി വിലയിരുത്തി.

തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ര്‍ദ്ദിനാളിന് പുറമെ ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെയും കോടി കൂട്ടുപ്രതികളാക്കി. ഇതുസംബന്ധിച്ച് പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസില്‍ ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസമാണ് മൂന്നു കോടി പിഴ ചുമത്തിയത്. എറണാകുളം- അങ്കമാലി അതിരൂപതയ്ക്കുണ്ടായികുന്ന കടം വീട്ടാനെന്ന പേരില്‍ നഗരത്തില്‍ അഞ്ച് സ്ഥലങ്ങളിലുണ്ടായിരുന്ന മൂന്ന് ഏക്കര്‍ ഭൂമി സെന്റിന് ഒമ്പത് ലക്ഷത്തി അയ്യായിരം രൂപ എന്ന നിരക്കില്‍ 27 കോടിക്ക് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഇത് 13.5 കോടി ആയാണ് ഇടനിലക്കാരന്‍ ആധാരത്തില്‍ കാണിച്ചത്. സഭ കൈമാറിയ ഭൂമി ഇടനിലക്കാരന്‍ ഇരട്ടി വിലയ്ക്ക് മറിച്ചു വിറ്റതായും ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിട്ടുണ്ട്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ളത് വ്യാജരേഖകളാണെന്നും ഇതുസംബന്ധിച്ച കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തും ഫാ. പോള്‍ തേലക്കാടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*