കാന്‍സറില്ലാത്ത യുവതിയ്ക്കു കീമോ നല്‍കിയ സംഭവം; ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസെടുത്തു

കാന്‍സറില്ലാത്ത യുവതിയ്ക്കു കീമോ നല്‍കിയ സംഭവം; ഡോക്ടര്‍മാര്‍ക്കും ലാബുകള്‍ക്കുമെതിരെ കേസെടുത്തു

കാന്‍സറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും രണ്ട് സ്വകാര്യ ലാബുകള്‍ക്കും എതിരെയാണ് കേസെടുത്തത്. ഡോ. രഞ്ജിന്‍, ഡോ. സുരേഷ്‌കുമാര്‍, ലാബുകളായ സിഎംസി, ഡയനോവ എന്നിവയ്‌ക്കെതിരെയാണ് കേസെടുത്തത്.

ഐപിസി സെക്ഷന്‍ 336,337 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ്. ആലപ്പുഴ കുടശനാട് സ്വദേശി രജനിയുടെ പരാതിപ്രകാരമാണ് കേസ്. സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവതിക്ക് കീമോ തെറാപ്പി നല്‍കിയത്.

ഫെബ്രുവരിയിലാണ് മാറിടത്തിലെ മുഴയുമായി രജനി മെഡിക്കല്‍ കോളേജിലെത്തിയത്. അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ കീമോ ചെയ്ത രോഗിക്ക് അപൂര്‍വ്വമായ രോഗാവസ്ഥയായിരുന്നു എന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. അതിനാലാണ് സ്വകാര്യലാബില്‍ കൂടി പരിശോധിച്ച് പെട്ടെന്ന് ഫലം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചത് എന്ന് മന്ത്രിക്ക് നല്‍കിയ വിശദീകരണത്തില്‍ സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment