മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ലിബിക്കെതിരെ കേസ്
സോഷ്യല്‍ മീഡിയയിലൂടെ മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മല കയറാനെത്തിയ ലിബിക്കെതിരെ കേസ്
സോഷ്യല്‍ മീഡിയയിലൂടെ മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബി.ജെ.പി നല്‍കിയ പരാതിയിൽ ആലപ്പുഴ സ്വദേശി ലിബി.സി.എസിനെതിരെ പൊലീസ് കേസെടുത്തു. ഐ.ടി നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.
ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് സന്നിധാനത്തേക്ക് പോവാനായി ലിബി പത്തനംതിട്ട ബസ്റ്റാന്റില്‍ എത്തിയത്.
മലകയറാന്‍ സംരക്ഷണം വേണമെന്ന ലിബിയുടെ ആവശ്യം പൊലീസ് തള്ളിയതോടെ വൈകീട്ട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.നിരീശ്വരവാദിയായ താന്‍ പ്രതിഷേധക്കാരോടുള്ള വെല്ലുവിളി ഏറ്റെടുത്താണ് മലകയറുന്നതെന്ന് മുപ്പത്തിയെട്ടുകാരിയായ ലിബി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഇത് ചൂണ്ടിക്കാട്ടി മതസ്പര്‍ധ വളര്‍ത്തുംവിധം നവമാധ്യമങ്ങളില്‍ ഇടപെട്ടുവെന്ന് കാണിച്ച് ബിജെപി ജില്ലാനേതൃത്വം ലിബിക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Leave a Reply
You must be logged in to post a comment.