ഭാര്യയുടെ ചിത്രങ്ങള്‍ സമ്മതമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസ്

ഭാര്യയുടെ ചിത്രങ്ങള്‍ സമ്മതമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസ്

ഭാര്യയുടെ ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ ഫറൂഖ്നഗറിലാണ് സംഭവം. ഇരുവരുടേയും വിവാഹമോചന കേസ് കോടതിയില്‍ നടക്കുകയാണ്.

ഭര്‍ത്താവിനെതിരെ യുവതി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്നെ അപമാനിക്കാന്‍ ഭര്‍ത്താവ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതി. ഭര്‍ത്താവിന്റെ പ്രൊഫൈലിലല്ല, മറ്റൊരാളുടെ പ്രൊഫൈലിലാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ആദ്യം സൈബര്‍ ക്രൈമിലാണ് പരാതി നല്‍കിയത്. ശേഷം കേസ് മനേസറിലെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 12 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഗുരുഗ്രാമില്‍ ഒരു വസ്ത്രനിര്‍മ്മാണശാലയിലാണ് യുവതി ജോലിചെയ്യുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment