ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വാഗ്ദാനം നല്‍കി പറ്റിച്ചെന്ന പരാതി; മഞ്ജു വാര്യരോട് ഹിയറിങിന് ഹാജരാകാന്‍ നിര്‍ദ്ദേശം

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വാഗ്ദാനം നല്‍കി പറ്റിച്ചെന്ന പരാതി; മഞ്ജു വാര്യരോട് ഹിയറിങിന് ഹാജരാകാന്‍ നിര്‍ദ്ദേശം

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ നടി മഞ്ജു വാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നോട്ടീസ്. തിങ്കളാഴ്ച ഓഫീസില്‍ വെച്ച് നടക്കുന്ന സിറ്റിങ്ങില്‍ നടി നേരിട്ട് ഹാജരാകണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2017 ജനുവരി 20നാണ് മഞ്ജുവാര്യര്‍ നേരിട്ട് നടത്തുന്ന ഫൗണ്ടേഷന്‍ പനമരം പഞ്ചായത്തിലെ പണിയാ വിഭാഗത്തിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. പ്രളയത്തില്‍ വ്യാപക നാശമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പില്‍ പ്രദേശങ്ങള്‍.

പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയില്‍ ഒന്നേമുക്കാല്‍ കോടിയിലധികം രൂപ ചെലവഴിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ഇനി ഇവിടെ വേറെ ഫണ്ട് അനുവദിക്കേണ്ടെന്ന് അധികൃതര്‍ തീരുമാനമെടുത്തിരുന്നതായി ആദിവാസി കുടുംബങ്ങള്‍ പറയുന്നു.

എല്ലാം കുടുംബങ്ങള്‍ക്കും കൂടി 10 ലക്ഷം രൂപ തരാമെന്നും അല്ലെങ്കില്‍ കോളനിയിലെ വീടുകള്‍ അറ്റകുറ്റപണികള്‍ ചെയ്ത് തരാമെന്നും മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ അറിയിച്ചിരുന്നെങ്കിലും കോളനിക്കാര്‍ക്ക് ഇത് സമ്മതമല്ലായിരുന്നു.

ഇതിനെത്തുടര്‍ന്നാണ് നടിയോട് സിറ്റിങ്ങിന് നേരിട്ട് ഹാജരാകാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി നോട്ടീസില്‍ അറിയിച്ചത്. ഇതേ പരാതിയില്‍ മുന്‍ ഹിയറിങ്ങുകളില്‍ മഞ്ജു ഹാജരായിരുന്നില്ല. 15ന് മഞ്ജുവാര്യര്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഡിഎല്‍എസ്എ നോട്ടീസ് നല്‍കിയിരിക്കുന്നത്.

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

Rashtrabhoomi இடுகையிட்ட தேதி: புதன், 10 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment