മന്ത്രി മാത്യു ടി തോമസിന്‍റെ ഭാര്യക്കെതിരെ കേസ്

മന്ത്രി മാത്യു ടി തോമസിന്‍റെ ഭാര്യക്കെതിരെ കേസ്

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്‍റെ ഭാര്യക്കെതിരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന് കേസ്. മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഉഷാ രാജേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മന്ത്രിയുടെ ഭാര്യയെ കൂടാതെ മറ്റ് നാല് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.

Also Read >> കള്ളുഷാപ്പുകളില്‍ കറിക്ക് വിലക്ക്; ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാനുള്ള സ്ഥലമല്ലെന്ന് എക്സൈസ്

മാത്യു ടി.തോമസിന്റെ ഭാര്യ അച്ചാമ്മ അലക്‌സ്, ഡ്രൈവര്‍ സതീശന്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമ്മൂന, സുശീല എന്നിവര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ഭക്ഷണം മലിനമാക്കി തുടങ്ങിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply